KeralaLatestThiruvananthapuram

കലാകാരന്മാരെ ഓർത്തുകൊണ്ട് – കവിത

“Manju”

കലാകാരന്മാരെ ഓർത്തുകൊണ്ട്

ജയചന്ദ്രന്‍ തോന്നയ്ക്കല്‍

കലയെധ്യാനിപ്പവർ

കാലത്തെവെന്നവർ

കലുഷംതിരുത്തുന്ന

കാല്യശക്തീ!

വഴിമുട്ടിപ്പോവുന്നു വലിയ റോഡിൽ

സ്വപ്നമിടിയുന്ന താഴ്വരയിൽ.

അരങ്ങുപൊളിഞ്ഞൂ

ആളൊഴിഞ്ഞൂ കല

കച്ചമണിയും

പണയത്തിനായി അഴിച്ചിടുന്നു.

എന്നുതീരും വ്യഥ

എന്നുവരും കല?

പരസ്പരം ചോദിച്ചു മൊബേലു തപ്പുന്ന

കാലാന്ധകാരമവിശ്വസനീയ

മീവർത്തമാനം!

ഭാവനാഗാരത്തിൽ ഭാസുരദർശനം

ഭാഗ്യമാവട്ടേയെന്നാശംസിപ്പൂ.!

Related Articles

Back to top button