IndiaInternationalLatest

രാജ്യാന്തര യാത്രാവിലക്ക് ഭാഗികമായി നീക്കി സൗദി

“Manju”

ശ്രീജ.എസ്

റിയാദ് : സൗദിയില്‍ രാജ്യാന്തര യാത്രാനുമതി ഇന്ന് മുതല്‍ ഭാഗികമായി അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഇതോടെ സൗദിയിലെ വിമാനത്താവളങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ സ്വീകരിക്കാനുള്ള തയ്യാറടുപ്പുകള്‍ തുടങ്ങി.

കോവിഡ് ബാധിതരല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്. വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവര്‍ കൊവിഡ് മുക്തരാണെന്ന് തെളിയിക്കുന്നതും 48 മണിക്കൂറിനുള്ളില്‍ അനുവദിച്ചതുമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രവേശന കവാടങ്ങളില്‍ ഹാജരാക്കണം.

Related Articles

Back to top button