KeralaLatest

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മോശം പരാമര്‍ശം: കേസ് കൊടുക്കുമെന്ന് പത്മജ വേണുഗോപാല്‍

“Manju”

തിരുവനന്തപുരം: മോശം പരാമര്‍ശം നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ കേസ് കൊടുക്കുമെന്ന് പത്മജ വേണുഗോപാല്‍.

“ഞാന്‍ കരുണാകരന്റെ മകളല്ലെന്നാണ് രാഹുല്‍ പറഞ്ഞത്. എന്റെ അമ്മയേയാണ് അതിലൂടെ അവര്‍ പറഞ്ഞതെന്നും പത്മജ വിശദീകരിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ ടിവിയിലിരുന്ന് നേതാവായ ആളാണ്. അദ്ദേഹം എങ്ങനെയാണ് ജയിലില്‍ 10 ദിവസം കിടന്നതെന്നും അതിന്റെ പിന്നിലെ കഥകള്‍ എന്താണെന്നും എനിക്കറിയാം. അത് എന്നെക്കൊണ്ട് പറയിപ്പിക്കരുത്. എന്നെ വഴിയില്‍ തടയുമെന്ന് പറഞ്ഞു. അങ്ങനെ പേടിക്കുന്ന ആളല്ല ഞാന്‍. അച്ഛന്‍ ജയിലില്‍ പോകുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. രാജന്‍ കേസിന്റെ സമയത്ത് ഒളിവില്‍ പോയി അച്ഛനെ കണ്ടയാളാണ് ഞാന്‍ , പേടിക്കില്ല”. പത്മജ പറഞ്ഞു.

കെ കരുണാകരനെ അപമാനിക്കുന്നിടത്തു നില്‍ക്കാനില്ലെന്നു തീരുമാനിച്ചെന്നും ഏത് പാര്‍ട്ടിക്കും ശക്തമായ നേതാവ് വേണമെന്നും കോണ്‍ഗ്രസ്സിന് അതില്ലെന്നും പത്മജ കുറ്റപ്പെടുത്തി.

 

Related Articles

Back to top button