KannurLatest

മകനെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ കാര്‍ കിണറില്‍ പതിച്ച് പിതാവിന് ദാരുണാന്ത്യം

“Manju”

കണ്ണൂര്‍: ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ട് പിതാവിന് ദാരുണാന്ത്യം. മകനെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെയാണ് കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ പതിച്ച്‌ പിതാവ് മരിച്ചത്. കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്നിലാണ് സംഭവം. താരാമംഗലത്ത് മാത്തുക്കുട്ടിയാണ്(60) അപകടത്തില്‍ മരിച്ചത്. വീട്ടുമുറ്റത്തെ കിണറ്റിലാണ് കാര്‍ പതിച്ചത്. മുറ്റത്ത് ഡ്രൈവിംഗ് പഠിപ്പിക്കുമ്ബോള്‍ നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് കാര്‍ മുന്നോട്ട് കുതിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന കിണറിന്റെ മതില്‍ ഇടിച്ച ശേഷം കാര്‍ കിണറില്‍ പതിക്കുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ മകന്‍ ബിന്‍സ് (18) പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം അഭിഷിക്തനായ മാനന്തവാടി സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലത്തിന്റെ സഹോദരനാണ് മരിച്ച മാത്തുക്കുട്ടി.

 

Related Articles

Back to top button