LatestThiruvananthapuram

ചിറ്റാരി കോണത്ത് വീടുകളിൽ വെള്ളം കയറി.

കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടാണ് വീടുകളിൽ വെള്ളം കയറിയിരിക്കുന്നത്

“Manju”

പോത്തൻകോട്. കനത്തമഴയെത്തുടർന്ന് പോത്തൻകോട്ടും പരിസരപ്രദേശത്തും നിരവധി വീടുകളാണ് വെള്ളം കയറിയിരിക്കുന്നത്. മഴ വെള്ളം ഒഴുകിപ്പോകേണ്ട ഓവുചാലുകളിൽ മണ്ണിടിഞ്ഞുവീണ് വെള്ളത്തിന്റെ ഒഴുക്കു തടസ്സപ്പെട്ട തിനാലാണ് ഇത് സംഭവിച്ചിരിക്കുന്നത്.  മാണിക്കൽ പഞ്ചായത്തിൽ കോലിയക്കോട് ചിറ്റാരി കോണം പതിനാറാം വാർഡിൽ  മോഹനൻ വി യുടെ കരുണ മന്ദിരം എന്ന വീട്ടിൽ വെള്ളം കയറി വീട്ടു ഉപകരണങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. കിണർ വെള്ളത്തിലും അഴുക്കുവെള്ളം കലർന്ന് ഉപയോഗശൂന്യമായിരിക്കുകയാണ്. തൊട്ടടുത്തുള്ള പല വീടുകളിലും വെള്ളക്കെട്ട് മൂലം കുടിവെള്ളത്തിനും പ്രാഥമിക ആവശ്യത്തിനും നിവാസികൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പഞ്ചായത്ത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ അന്വേഷണമോ എന്തെങ്കിലും നടപടികളൊ എടുത്തിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു.

Related Articles

Back to top button