സിന്ധുമോള്‍ ആര്
കണ്ണൂര്‍: കണ്ണൂര്‍ യൂനിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ നേതൃത്വത്തിലാണ് പേജ് ആരംഭിച്ചത്. വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന് പേജ് ഉദ്ഘാടനം ചെയ്തു. ബ്യൂറോ മേധാവി ഡോ. യു. ഫൈസല്‍ അധ്യക്ഷത വഹിച്ചു.
കോഴ്സ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കു കോവിഡ് കാലത്ത് ഏറെ ഗുണകരമാകും പേജെന്ന് വി.സി പറഞ്ഞു. എംപ്ലോയ്മെന്റ് ബ്യൂറോയുടെ കീഴില്‍ ആരംഭിക്കുന്ന മോഡല്‍ കരിയര്‍ സെന്റര്‍ മാങ്ങാട്ടുപറമ്പ് കാമ്പസില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.
സംസ്ഥാനത്തെ രണ്ടാമത്തെ കേന്ദ്രമാണിത്. ഇന്ത്യയിലെയും വിദേശത്തെയും സര്‍വകലാശാലകള്‍ നടത്തുന്ന കോഴ്സുകളെക്കുറിച്ചുള്ള വിവരം ഇവിടെ ലഭ്യമാകുമെന്നും തൊഴില്‍ സംബന്ധമായ അഭിമുഖങ്ങള്‍ നടത്താനാകുമെന്നും ഡോ. യു. ഫൈസല്‍ അറിയിച്ചു.