Thiruvananthapuram

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി

“Manju”

വെഞ്ഞാറമൂട് : തേമ്ബാമൂട്ടില്‍ കോണ്‍ഗ്രസുകാര്‍ അരുംകൊല ചെയ്ത ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി. ഫോറന്‍സിക് സര്‍ജന്‍ ഡോ. സീന, ഡോ. സജിത എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പൊലീസ് കണ്ടെടുത്ത ആയുധങ്ങള്‍ തന്നെയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് മൊഴിയിലൂടെ ഉറപ്പാക്കി. ജില്ലാ പൊലീസ് മേധാവി ബി അശോകന്‍, ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ് വൈ സുരേഷ് എന്നിവരാണ് മൊഴി രേഖപ്പെടുത്തിയത്.

കൊലപാതകം നടന്ന തേമ്ബാമൂട്ടില്‍ ഫോറന്‍സിക് ഡോക്ടര്‍മാര്‍ അടുത്തയാഴ്ചയെത്തും. പ്രധാന പ്രതികളായ കോണ്‍ഗ്രസ് നേതാവ് ഉണ്ണി, അന്‍സര്‍ എന്നിവരെ 17 ന് ജയിലിലേക്ക് മാറ്റും.

Related Articles

Back to top button