IndiaLatest

അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

“Manju”

തിരുവനന്തപുരം :സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻകേരളയുടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഹെഡ് ഓഫീസിൽ അക്കൗണ്ട്‌സ് ഓഫീസറുടെ തസ്തികയിലേക്ക് അഭിമുഖത്തിനായി അപേക്ഷകൾ ക്ഷണിച്ചു. 32,000 രൂപ പ്രതിമാസ വേതന നിരക്കിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ബിരുദാനന്തര ബിരുദം (കൊമേഴ്‌സ്)/ സി.. ഇന്റെർ/ സി.എം.. ഇന്റെർ (അല്ലെങ്കിൽ) .സി.ഡബ്ല്യൂ.എ ഇന്റെർ/ എം.ബി.ഫിനാൻസ് എന്നിവയാണ് യോഗ്യത. റ്റാലി സോഫ്റ്റ് വെയർ ആൻഡ് കമ്പ്യൂട്ടർ അക്കൗണ്ടിംഗിൽ പരിജ്ഞാനം എന്നിവയാണ് മറ്റ് യോഗ്യതകൾ. സമാന യോഗ്യതയുള്ള തസ്തികയിൽ കുറഞ്ഞത് 5 വർഷം പ്രവൃത്തിപരിചയം. പ്രായപരിധി 2023 ജനുവരി ഒന്നിന് 45 വയസ് കവിയരുത്.

ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, വിശദമായ ബയോഡേറ്റ എന്നിവ സഹിതം 16ന് രാവിലെ 9.30 മണിക്ക് നടക്കുന്ന വാക്ക്ഇൻഇന്റർവ്യൂവിനായ് സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻകേരള, സണ്ണി ഡയൽ, മീഡ്‌സ് ലൈൻ, യൂണിവേഴ്‌സിറ്റി. പി., പാളയം, തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം. ബയോഡേറ്റ ഡിസംബർ വൈകിട്ട് 4.30 ന് മുമ്പായി [email protected] എന്ന ഇമെയിൽ വിലാസത്തിലോ തപാൽ മുഖേനയോ അയയ്‌ക്കേണ്ടതാണ്. ഫോൺ: 0471-2330857.

Related Articles

Back to top button