India

കലാപം അന്വേഷിക്കുന്നതിൽ വീഴ്ച; ഡൽഹി പോലീസിന് പിഴ

“Manju”

ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ നടന്ന കലാപം അന്വേഷിച്ച ഡൽഹി പോലീസിന് പിഴ വിധിച്ച് കർക്കർധൂമ കോടതി. അന്വേഷണത്തിൽ വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പിഴ വിധിച്ചത്. 25,000 രൂപ പിഴ ഒടുക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം.

കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. വളരെ സാധാരണ രീതിയിലാണ് പോലീസ് കേസിനെ സമീപിച്ചിരിക്കുന്നത്. കേസ് അന്വേഷണം വെറും പ്രഹസനമാണെന്നും കോടതി വിമർശിച്ചു.

കേസുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന വാദത്തിനിടെ അക്രമത്തിൽ പങ്കാളിയായ മൊഹ്ദ് നാസിറിനെതിരെ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇത് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമർശനം.

2020 ഫെബ്രുവരി 23, 24 തിയതികളിലാണ് ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിയുടെ മറവിൽ വ്യാപക അക്രമങ്ങൾ അരങ്ങേറിയത്. അക്രമങ്ങളിൽ 53 പേർക്ക് ജീവൻ നഷ്ടമാകുകയും, നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കോടിക്കണക്കിന് രൂപയുടെ പൊതുമുതലാണ് കലാപകാരികൾ നശിപ്പിച്ചത്. സംഭവത്തിൽ 2020 മാർച്ചിലാണ് ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചത്.

Related Articles

Back to top button