IndiaLatest

പുനരുപയോഗ ഊർജ മേഖലയില്‍ ചരിത്ര നേട്ടം അദാനി ഗ്രീൻ എനർജിക്ക്

“Manju”

ന്യൂഡല്‍ഹി ; പുനരുപയോഗ ഊർജ മേഖലയില്‍ ചരിത്ര നേട്ടം സ്വന്തമാക്കി അദാനി ഗ്രീൻ എനർജി ലിമിറ്റഡ് . പുനരുപയോഗ ഊർജ മേഖലയില്‍ കമ്ബനി നടപ്പാക്കുന്ന പദ്ധതികളില്‍ നിന്നും ദേശീയ ഗ്രിഡിലേക്ക് നല്‍കുന്ന വൈദ്യുതിയുടെ അളവ് 10,000 മെഗാവാട്ട് മറികടന്നതായി അദാനി ഗ്രൂപ്പ് അറിയിച്ചു. 10000 മെഗാവാട്ടില്‍ കൂടുതല്‍ പുനരുപയോഗിക്കാവുന്ന ഊർജ്ജ ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ കമ്ബനിയാണ് നിലവില്‍ അദാനി ഗ്രീൻ എനർജി ലിമിറ്റഡ്.
ഗുജറാത്തിലെ ഖാവ്ദ നാഷണല്‍ പാർക്കിലാണ് അദാനി ഗ്രൂപ്പിന്റെ 2,000 മെഗാവാട്ട് ശേഷിയുള്ള സോളാർ പ്ലാൻ്റ് . അദാനി ഗ്രീൻ എനർജി പുറത്തിറക്കിയ പ്രസ്താവന പ്രകാരം, കമ്ബനിക്ക് ഇപ്പോള്‍ 10,934 മെഗാവാട്ടിന്റെ പുനരുപയോഗിക്കാവുന്ന ഊർജ്ജ ശേഷിയുണ്ട് . അദാനി ഗ്രീൻ എനർജിയുടെ അഭിപ്രായത്തില്‍, 2030 ഓടെ 45 GW പുനരുപയോഗ ഊർജ പ്ലാൻ്റുകള്‍ സ്ഥാപിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.
എജിഐഎല്ലിന് 58 ലക്ഷത്തിലധികം വീടുകളില്‍ വൈദ്യുതി എത്തിക്കാൻ കഴിയുമെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.

‘പുനരുപയോഗിക്കാവുന്ന മേഖലയില്‍ ഇന്ത്യയുടെ ആദ്യ കമ്പനിയെന്ന നിലയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഒരു ദശാബ്ദത്തിനുള്ളില്‍, അദാനി ഗ്രീൻ എനർജി ഒരു ഹരിത ഭാവി സങ്കല്‍പ്പിക്കുക മാത്രമല്ല, അത് യാഥാർത്ഥ്യമാക്കുകയും ചെയ്തു.’ എന്നാണ് അദാനി സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച്‌ കുറിപ്പില്‍ പറയുന്നത്.

Related Articles

Back to top button