India

ഡൽഹി അതിർത്തിയിൽ ദേശീയപാത കൈയ്യേറി പ്രതിഷേധക്കാർ

“Manju”

ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ഡൽഹി അതിർത്തിയിൽ സ്ഥിരമായ പാർപ്പിടം നിർമ്മിച്ച് പ്രതിഷേധക്കാർ. കല്ലും ഇഷ്ടികയും സിമന്റും ഉപയോഗിച്ച് നിരവധിയാളുകളാണ് പാർപ്പിടം നിർമ്മിക്കുന്നത്. വരും ദിവസങ്ങളിൽ ഇത്തരത്തിൽ നിർമ്മിക്കുന്ന പാർപ്പിടങ്ങളുടെ എണ്ണം വർധിക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.

അടുക്കള ഉൾപ്പെടെ നിർമ്മിച്ചുകൊണ്ട് വീടുകൾക്ക് സമാനമായ വാസസ്ഥലങ്ങളാണ് പ്രതിഷേധക്കാർ നിർമ്മിക്കുന്നത്. നൂറ് കണക്കിന് ടെന്റുകളും നിരവധി കടകളും ഇവയ്ക്കിടയിലുണ്ട്. പ്രതിഷേധക്കാർക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് ചില സംഘടനകളും കമ്പനികളും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്. പ്രതിഷേധത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കലും നടക്കുന്നതായാണ് സൂചന.

എൽഇഡി സ്റ്റേജുകളും വിനോദ പരിപാടികളും ദന്ത പരിശോധന ഉൾപ്പെടെയുള്ള ആരോഗ്യ സേവനങ്ങളും പ്രതിഷേധക്കാർക്കായി സജ്ജീകരിച്ചിട്ടുണ്ട്. നേരത്തെ, ജിംനേഷ്യങ്ങളും മസാജ് പാർലറുകളും ലൈബ്രറികളും ഉൾപ്പെടെ ഇവർക്കായി തയ്യാറാക്കിയിരുന്നു. ഇത്തരം നിരവധി അനധികൃത നിർമ്മാണങ്ങളാണ് ദേശീയപാത കൈയ്യേറി പ്രതിഷേധക്കാർ സജ്ജീകരിച്ചിട്ടുള്ളത്. ഇവർക്കായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സൗജന്യ വൈഫൈ സൗകര്യവും അടുത്തിടെ വാഗ്ദാനം ചെയ്തിരുന്നു.

Related Articles

Back to top button