IndiaLatest

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഇന്ന് നേരിടും

“Manju”

ചെന്നൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. ചെന്നൈ, ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഇന്ത്യയുടെ ഇതിഹാസ നായകന്‍ എം എസ് ധോണിയും സഞ്ജു സാംസണും നേര്‍ക്കുനേര്‍ വരുന്നുവെന്നുള്ള പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

ബൗളര്‍മാരുടെ അന്തകരാവുന്ന ഓപ്പണര്‍മാര്‍ ഇരുനിരയിലും ഉണ്ടെങ്കിലും കളിയുടെ ഗതി നിശ്ചയിക്കുക സ്പിന്നര്‍മാര്‍. ട്രെന്റ് ബോള്‍ട്ടിന്റെ വേഗവും കൃത്യതയും ജേസണ്‍ ഹോള്‍ഡറുടെ ഓള്‍റൗണ്ട് മികവും ചെന്നൈയ്ക്ക് വെല്ലുവിളിയാവും. പരിക്കേറ്റ പേസര്‍ ദീപക് ചഹര്‍ ചെന്നൈ നിരയിലുണ്ടാവില്ല. ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്റെ കാര്യത്തിലും ഉറപ്പില്ല. റുതുരാജ് ഗെയ്ക്‌വാദിന്റെ സ്ഥിരതയും അജിങ്ക്യ രഹാനെയുടെ പരിചയസമ്പത്തും ചെന്നൈയ്ക്ക് കരുത്താവും.

Related Articles

Back to top button