Ernakulam

ഫാക്ടും ഐടിഐ കളമശേരിയും ധാരണാപത്രം ഒപ്പിട്ടു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

രാസവസ്തു, രാസവളം മന്ത്രാലയം
ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവന്‍കൂര്‍ ലിമിറ്റഡും (ഫാക്റ്റ്) ഗവൺമെന്റ്‌ ഇൻഡസ്‌ട്രിയൽ ട്രെയിനിങ്ങ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ (ഐടിഐ) കളമശേരിയും തമ്മിൽ വ്യവസായ സ്ഥാപന സഹകരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ധാരണാപത്രം ഒപ്പുവച്ചു. കേന്ദ്ര രാസ-വസ്‌തു-വള മന്ത്രാലയത്തിന് കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ് ഫാക്റ്റ്.

ഫാക്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ (പ്രൊഡക്ഷൻ കോ -ഓർഡിനേഷൻ), ശ്രീ കേശവൻ നമ്പൂതിരി, കളമശേരി ഐടിഐ പ്രിൻസിപ്പൽ, ശ്രീ രഘുനാഥൻ എന്നിവരാണ്‌ ധാരണാപത്രത്തിൽ ഒപ്പിട്ടത്‌. പ്രധാനമായും പരിശീലന സൗകര്യങ്ങൾ പങ്കുവെക്കൽ, ഐടിഐ വിദ്യാർത്ഥികളും ഫാക്റ്റ് ജീവനക്കാരും തമ്മിലുള്ള ആശയവിനിമയം, അറിവ് കൈമാറ്റം, ഫാക്ടറി സന്ദർശനങ്ങൾ, തൊഴിൽ പരിശീലനവും സംയുക്ത പ്രോജക്ടുകളും സംഘടിപ്പിക്കാനും ഗവേഷണത്തിൽ ഏർപ്പെടാനും ഫാക്റ്റിൽ തൊഴിൽ പരിശീലനം നൽകാനും ധാരണയായി.

Related Articles

Back to top button