ErnakulamKeralaLatest

ശാന്തിഗിരിയിലെ അഞ്ചടിപ്പാടത്ത് കോവിഡ് കാലത്തും നൂറുമേനി…..

“Manju”

ചന്ദിരൂർ : ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരുവിൻറെ ജന്മഗൃഹമായ ചന്തിരൂർ ശാന്തിഗിരി ആശ്രമത്തിന്റെ മുൻപിലുള്ള അഞ്ചടിപ്പാടത്തെ കൊയ്ത്തുത്സവം ജൻമഗൃഹതീർത്ഥയാത്രാദിനത്തിൽ അരൂർ എം.എൽ.എ ശ്രീമതി.ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു.കഴിഞ്ഞ 28 വർഷമായി ഗുരുവിശ്വാസികളുടെ കൂട്ടായ്മയിലാണ് ഇവിടെ കൃഷി നടന്നുവരുന്നത്.തികച്ചും ജൈവവളം ഉപയോഗിച്ചുള്ള ഈ കൃഷിക്ക് എക്കാലത്തും സർക്കാരിൻറെ പിൻബലം ഉണ്ടായിട്ടുണ്ട്. ആശ്രമത്തിലെ അന്നദാനത്തിനും പൊക്കാളി കൃഷിയുടെ പ്രോത്സാഹനത്തിനും നെല്ല് ഉപയോഗിക്കുന്നു.കരപ്പുറത്തെ കരിനിലങ്ങളിൽ ഇത്രയും നീണ്ട കാലം തുടർച്ചയായി കൃഷി ചെയ്തു വരുന്ന മറ്റൊരു നിലം ഇല്ല എന്നുള്ളതും ഏറെ ശ്രദ്ധേയമാണ്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ഈ വർഷത്തെ കൊയ്ത്തുത്സവം നടന്നത്.

അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ബി.രത്നമ്മ,വാർഡ് മെമ്പർ ശ്രീ.സി.കെ.പുഷ്പൻ,കൃഷി ഓഫീസർ ശ്രീമതി.ആനി, ശാന്തിഗിരി ആശ്രമം, ചേര്‍ത്തല ഏരിയ ഓഫീസ് ഹെഡ് സർവ്വാദരണീയ ജനനി പൂജജ്ഞാനതപസ്വിനി, ശാന്തിഗിരി ആശ്രമം, ചേര്‍ത്തല ഏരിയ ഓഫീസ്  ഇൻചാർജ് ആദരണീയ സ്വാമി ജനനന്മജ്ഞാനതപസ്വി, കോഡിനേറ്റർ ആര്‍. ഹരികൃഷ്ണൻ, ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ ശ്രീ.ജി.ജയകുമാർ, ശാന്തിഗിരി ആശ്രമം ചേര്‍ത്തല ഏരിയ ഓഫീസ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) ശ്രീ.രവീന്ദ്രൻ.പി.ജി, ശ്രീ.സി.വി.പുരുഷോത്തമൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button