KeralaLatestMalappuram

എടപ്പാളിലെ മേൽപ്പാലം ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി ജി സുധാകരൻ

“Manju”

പി.വി.എസ്

മലപ്പുറം: ഡിസംബർ മാസത്തോടെ എടപ്പാൾ മേൽപ്പാലത്തിൻ്റെ പണികൾ പൂർത്തിയകുമെന്നും വ്യാപാരികൾ ആശങ്ക പെടെണ്ടതില്ലന്നും വ്യാപാരി വ്യവസായി സമിതി നേതാക്കൾക്ക് മന്ത്രി ജി സുധാകരൻ ഉറപ്പ് നൽകിയതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2018 എപ്രിൽ മാസത്തോടെ പാലത്തിൻ്റെ പണികൾ ആരഭിച്ച് 2020ൽ ജൂൺ മാസത്തിൽ പൂർത്തീകരിക്കുമെന്നായിരുന്നു നിർമ്മാണ കമ്പനിയുടെ വാദം. എന്നാൽ കോവിഡിൻ്റെ പേരും പറഞ്ഞ് നിർമാണ പ്രവർത്തികൾ വളരെ മന്ദഗതിയിലാവുകയായിരുന്നു. തുടർന്ന് വ്യാപരികൾ മന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് പാലത്തിൻ്റെ പണികൾ എത്രയും വേഗം പൂർത്തീകരിക്കാൻ വേണ്ടത് ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നൽകിയത്.

ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ട് ബൈപ്പാസ് റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താനും നടപടികളായതായി വിവരം ലഭിച്ചതായും
വ്യാപാരി സമിതി ഏരിസെക്രട്ടറി യു പി പുരുഷോത്തമൻ ,ഹമീദ് നടുവട്ടം, എ പി അബ്ദുള്ളക്കുട്ടി,മുഫാഹിദ് കുഴിമന, എം കുഞ്ഞിമുഹമ്മദ്, ലോഗോ ഹസൻ, ഷാജി ഡി ലമൺ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Related Articles

Back to top button