Thrissur

പടിഞ്ഞാറെ പുള്ള് കോളനിയിൽ നിർമാണ പ്രവൃത്തികൾ ആരംഭിച്ചു.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

തൃശ്ശൂർ :പ്രളയത്തിൽ തകർന്ന പടിഞ്ഞാറെ പുള്ള് പട്ടികജാതി കോളനിയിൽ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പട്ടികജാതി വികസനഫണ്ട് ഉപയോഗിച്ച് നടത്തുന്ന നിർമാണ പ്രവൃത്തികൾ നാട്ടിക എം എൽ എ ഗീത ഗോപി ഉദ്ഘാടനം ചെയ്തു. പുള്ള് എ.എൽ.പി. സ്കൂളിൽ നടന്ന ചടങ്ങിൽ ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ഇന്ദുലാൽ അധ്യക്ഷത  വഹിച്ചു. പ്രളയബാധിത കോളനി പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി നാട്ടിക നിയോജക മണ്ഡലത്തിലെ പടിഞ്ഞാറെ പുള്ള് കോളനി നവീകരിക്കുന്നതിന് 54,63,589 രൂപയുടെ ഫണ്ട് സർക്കാർ അനുവദിച്ചിട്ടുണ്ട്. വീടുകളുടെ അറ്റകുറ്റപണി, റോഡ് നിർമ്മാണം, ശുചിമുറികളുടെ അറ്റകുറ്റ പണികൾ എന്നിവയാണ് പദ്ധതിയിൽ ഉൾപെടുത്തിയിട്ടുള്ളത്. രണ്ട് മാസത്തിനുള്ളിൽ തന്നെ പുനർനിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമെന്ന് എം എൽ എ പറഞ്ഞു.

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീന പറയങ്ങാട്ടിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി ബി മായ,ചാഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ഓമന,
ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ എൻ.ഒ ആനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button