LatestThrissur

പാറമേക്കാവ് പത്മനാഭന് ആദരാഞ്ജലിയുമായി സുരേഷ് ഗോപി

“Manju”

തൃശൂര്‍: ഒന്നര പതിറ്റാണ്ടായി തൃശൂർ പൂരത്തിന് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയിരുന്ന ഗജവീരൻ പാറമേക്കാവ് പത്മനാഭന് ആദരാഞ്ജലി അർപ്പിച്ച് നടൻ സുരേഷ് ഗോപി.
‘പുരനഗരിയുടെ കൊമ്പന് വിട, പാറമേക്കാവ് പത്മനാഭന് 1000 പ്രണാമങ്ങൾ’ എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചത്. പാറമേക്കാവ് പത്മനാഭൻ (60) കഴിഞ്ഞ ഒരാഴ്ചയായി കിടപ്പിലായിരുന്നു.
തളര്‍ന്ന് വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന പത്മനാഭൻ തുടർചികിത്സയും മറ്റ് സൗകര്യങ്ങളും ചെയ്തുവരികയായിരുന്നു. പാറമേക്കാവ് ആനക്കൊട്ടിലിലായിരുന്നു തിങ്കളാഴ്ച രാത്രിയാണ് ആന അന്ത്യശ്വാസം വലിച്ചത്.

Related Articles

Back to top button