India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് സമാപിക്കും

“Manju”

ശ്രീജ.എസ്

രാജ്യസഭാ സമ്മേളനം ഇന്ന് അവസാനിപ്പിക്കുകയാണെന്ന് അധ്യക്ഷന്‍ വെങ്കയ്യ നായിഡു അറിയിച്ചു. കാര്‍ഷിക പരിഷ്കരണ ബില്ല് പാസ്സാക്കിയതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം രാജ്യസഭാ ബഹിഷ്കരണം തുടരുകയാണ്. ലോക്സഭ ഇന്ന് ആറ് മണിക്ക് ചേര്‍ന്ന് സമ്മേളനം അവസാനിപ്പിക്കും.

ഒക്ടോബര്‍ ഒന്ന് വരെയായിരുന്നു പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പടെ മുപ്പതിലധികം എം പിമ്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സമ്മേളനം വെട്ടിച്ചുരുക്കാമെന്ന് തീരുമാനത്തിലെത്തുകയായിരുന്നു. കാര്‍ഷിക പരിഷ്കരണ ബില്‍, തൊഴില്‍ നിയമ ഭേദഗതി ബില്‍ എന്നിവ പാസായതോടെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം അഴിച്ച്‌ വിട്ടതും സമ്മേളനം മുന്നോട്ട് കൊണ്ട് പോകേണ്ടതില്ലെന്ന നിലപാടിലേക്ക് സര്‍ക്കാരിനെ എത്തിച്ചു.

Related Articles

Back to top button