IndiaLatest

രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ സെഞ്ചുറിയുമായി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍

“Manju”

മുംബൈ: രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ സെഞ്ചുറിയുമായി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. രാജസ്ഥാനെതിരായ മത്സരത്തിലാണ് ഗോവയ്ക്കുവേണ്ടി അര്‍ജുന്‍ സെഞ്ചുറി അടിച്ചത്.

ഏഴാമനായി ക്രീസിലെത്തിയ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ 178 പന്തില്‍ നിന്നാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 15 ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടെ 112 റണ്‍സ് അര്‍ജുന്‍ നേടി. മുംബൈ ടീമില്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് അര്‍ജുന്‍ ഗോവയിലേക്ക് മാറിയത്.

ഗോവയ്ക്കുവേണ്ടി സെഞ്ചുറി നേടിയതോടെ പിതാവ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തി. 1988 ഡിസംബറില്‍ തന്റെ രഞ്ജി ട്രോഫി അരങ്ങേറ്റ മത്സരത്തില്‍ സച്ചിന്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു.

സുയാഷ് പ്രഭുദേശായിക്കൊപ്പം 200 റണ്‍സിന്റെ കൂട്ടുകെട്ടും അര്‍ജുന്‍ പടുത്തുയര്‍ത്തി. മത്സരത്തില്‍ പ്രഭുദേശായിയും സെഞ്ചുറി നേടി. അര്‍ജുന്റെ ബാറ്റിംഗ് മുകവില്‍ 140 ഓവറുകള്‍ അവസാനിക്കുമ്പോള്‍ ഗോവ 410 റണ്‍സെടുത്തിരുന്നു.

Related Articles

Back to top button