Kerala

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കരിയര്‍ വെബിനാര്‍

“Manju”

ബിന്ദുലാൽ തൃശ്ശൂർ

നീറ്റ് 2020 പരീക്ഷ എഴുതി തുടര്‍പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സെപ്റ്റംബര്‍ 29 ന് കരിയര്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. തൃശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷ്ണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് വെബിനാര്‍ നടത്തുക. ഗൂഗിള്‍ ആപ്ലിക്കേഷന്‍ വഴി സൗജന്യമായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 കുട്ടികള്‍ക്ക് പങ്കെടുക്കാം.
താല്‍പര്യമുള്ള കുട്ടികള്‍ സെപ്റ്റംബര്‍ 28ന് മുന്‍പായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഓഫീസ് പ്രവര്‍ത്തി സമയത്തില്‍ വിളിക്കേണ്ട നമ്പറുകള്‍ : 0487-2331016,
2333742, 9446228282.

Related Articles

Back to top button