Sports

ട്രാൻസ്ഫർ പേപ്പറിൽ ഒപ്പിടാൻ മുംബൈ ഇന്ത്യൻസ് ഭീഷണിപ്പെടുത്തി; റോബിൻ ഉത്തപ്പ

“Manju”

മുംബൈ: ക്രിക്കറ്റ് പ്രേമികളേയും ക്രിക്കറ്റ് ലോകത്തേയും ഒന്നടങ്കം ഞെട്ടിച്ച യുസ് വേന്ദ്ര ചാഹലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഐപിഎൽ എന്ന താരമാമാങ്കത്തിന്റെ അറിയാകഥകളുമായി ചെന്നൈ സൂപ്പർ കിങ്‌സ് താരം റോബിൻ ഉത്തപ്പ. ഇന്ത്യൻ പ്രീമിയർ ലീഗ് ടീം മുംബൈ ഇന്ത്യൻസിനെതിരെയാണ് ഉത്തപ്പ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.

2009 ഐപിഎൽ സീസണിൽ ട്രാൻസ്ഫർ പേപ്പറിൽ ഒപ്പിടുന്നതിന് വേണ്ടി മുംബൈ ഇന്ത്യൻസ് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് രാജസ്ഥാൻ റോയൽസിന്റെ താരം ആർ അശ്വിന്റെ യൂട്യൂബ് വീഡിയോയിലൂടെ ഉത്തപ്പ പറയുന്നത്. 2009 സീസൺ തുടങ്ങുന്നതിന് ഒരു മാസം മുൻപായിരുന്നു സംഭവം. ട്രാൻസ്ഫർ പേപ്പറിൽ ഒപ്പിട്ടില്ലെങ്കിൽ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തില്ലെന്നും ഭീഷണിപ്പെടുത്തിയതായി താരം വെളിപ്പെടുത്തി.

സഹീർ ഖാൻ, മനീഷ് പാണ്ഡെ എന്നിവർക്കൊപ്പം ഞാനുമുണ്ടായിരുന്നു. ഐപിഎല്ലിൽ ട്രാൻസ്ഫർ ചെയ്യപ്പെട്ട ആദ്യത്തെ താരങ്ങളിലൊരാളാണ് അദ്ദേഹം. എന്നെ സംബന്ധിച്ച് അതു വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. കാരണം എന്റെ കൂറ് അപ്പോൾ പൂർണമായും മുംബൈയ്‌ക്കൊപ്പമായിരുന്നു. ഐപിഎല്ലിനു ഒരു മാസം മുമ്പായിരുന്നു അതു സംഭവിച്ചത്, ഞാൻ ട്രാൻസ്ഫർ പേപ്പറുകൾ ഒപ്പിടാൻ വിസമ്മതിക്കുകയും ചെയ്തതായി ഉത്തപ്പ പറഞ്ഞു.

വ്യക്തിജീവിതത്തിൽ ഞാൻ ചില കാര്യങ്ങളിലൂടെ കടന്നുപോയിരുന്ന സമയമായിരുന്നു അത്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പമുള്ള ആദ്യ സീസണിൽ ഞാൻ വിഷാദ രോഗത്തിന്റെ പിടിയിലായിരുന്നു. ഈ സീസണിൽ ഒരു മത്സരത്തിൽപ്പോലും എനിക്കു നന്നായി കളിക്കാൻ സാധിച്ചില്ല. ടീമിൽ നിന്നും ഒഴിവാക്കപ്പെട്ട ശേഷം വീണ്ടും തിരിച്ചെത്തിയപ്പോഴായിരുന്നു ഇത്. ഈ മത്സരത്തിൽ എന്തെങ്കിലും ചെയ്തേ തീരൂവെന്നു ചിന്തിച്ചായിരുന്നു ഞാൻ കളിച്ചത്.

മുംബൈ ഇന്ത്യൻസിലെ ഒരാൾ, അയാളുടെ പേര് ഞാൻ വെളിപ്പെടുത്തില്ല. അയാൾ എനിക്കു ഭീഷണി സ്വരത്തിൽ മുന്നറിയിപ്പ് നൽകി. ട്രാൻസ്ഫർ പേപ്പറുകളിൽ ഒപ്പിട്ടില്ലെങ്കിൽ മുംബൈയുടെ പ്ലേയിങ് ഇലവനിൽ നിങ്ങൾക്കു ഇടം ലഭിക്കില്ലെന്നായിരുന്നു അയാളുടെ ഭീഷണിയെന്നും ഉത്തപ്പ വ്യക്തമാക്കി.

Related Articles

Back to top button