LatestSports

ബിസിസിഐ കരാര്‍ നഷ്ടം; ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്‌ക്കെതിരെ നടപടിയില്ലാത്തത് ഒറ്റ കാരണത്താല്‍

“Manju”

ഡല്‍ഹി: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ വിസമ്മതം കാണിച്ച ഇഷാന്‍ കിഷനെതിരെയും ശ്രേയസ് അയ്യരിനെതിരെയും കടുത്ത നടപടി എടുത്തിരിക്കുകയാണ് ബിസിസിഐ. ഇരുവരെയും ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്താക്കി. നിരവധി മുന്‍ താരങ്ങള്‍ ഉള്‍പ്പടെ തീരുമാനത്തെ സ്വാഗതം ചെയ്തു. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് ഈ നിയമം ബാധകമല്ലേയെന്നും ഒരു വിഭാഗം ചോദിച്ചു.

ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹാര്‍ദ്ദിക്കും കരാര്‍ നഷ്ടം നേരിടേണ്ടതായിരുന്നു. എന്നാല്‍ താരവുമായി ബിസിസിഐ വൃത്തങ്ങള്‍ സംസാരിച്ചു. ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തപ്പോള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാമെന്ന് ഹാര്‍ദ്ദിക്ക് ഉറപ്പ് നല്‍കി. ലോകകപ്പിനിടെ പരിക്കേറ്റ താരത്തിന് റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ കഴിയില്ല. എന്നാല്‍ വിജയ് ഹസാരെ ട്രോഫി, സയ്യീദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് തുടങ്ങിയവ കളിക്കുമെന്നും താരം വ്യക്തമാക്കി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇത്തവണ മുംബൈ ഇന്ത്യന്‍സ് നായകനാണ് ഹാര്‍ദ്ദിക്ക്. ഇന്ത്യന്‍ നായകന്‍ കൂടിയായ രോഹിത് ശര്‍മ്മയുടെ പകരക്കാരനായാണ് ഹാര്‍ദ്ദിക്ക് മുംബൈ നായകസ്ഥാനത്ത് എത്തുന്നത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയകരമായ നായക കാലത്തിന് ശേഷം മുംബൈയില്‍ ഹാര്‍ദ്ദിക്കിന്റെ തന്ത്രങ്ങള്‍ വിജയിക്കുമോയെന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Related Articles

Back to top button