KeralaLatest

മെഡിക്കൽ ഡിവൈസസ് പാർക്ക് ശിലാസ്ഥാപനം

“Manju”

കേരളത്തിലെ ആദ്യത്തെ മെഡിക്കൽ ഡിവൈസ് പാർക്കിന് മുഖ്യമന്ത്രി തറക്കല്ലിട്ടു. രാവിലെ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ സാന്നിധ്യത്തിൽ വീഡിയോ കോൺഫറൻസിലൂടെയാണ് ചടങ്ങ് നിർവഹിച്ചത്. സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്ക് 9 ഏക്കർ സ്ഥലത്താണ് 230 കോടി ചെലവഴിച്ച് പാർക്ക് നിർമ്മിക്കുന്നത്. ഈ പദ്ധതി നിലവിൽ വരുന്നതോടെ സംസ്ഥാനത്തുതന്നെ നൂതനമായ മെഡിക്കൽ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനും ന്യായമായ വിലയിൽ ആവശ്യാനുസരണം ലഭ്യമാക്കാനും സാധിക്കും. കേരളത്തിലെ ആരോഗ്യ സംരക്ഷണ മേഖലയിൽ വലിയ മുതൽക്കൂട്ടാകും ഈ സംരംഭം. 18 മാസം കൊണ്ട് പദ്ധതി നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button