LatestThiruvananthapuram

ഗുരുവിന്റെ ആശയങ്ങൾ വരും തലമുറയ്ക്ക് പകർന്നു നൽകണം – സ്വാമി ചൈതന്യ ജ്ഞാന തപസ്വി

“Manju”

നെയ്യാറ്റിൻകര ;ഗുരുവിന്റെ ആശയങ്ങൾ മക്കളിലേക്ക് പകർന്നു നൽകാനും അവരെ ഗുരുവിന്റെ സംസ്കാരത്തിൽ വളർത്താനും രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ശാന്തിഗിരി ആശ്രമം പ്രസിഡണ്ട് സ്വാമി ചൈതന്യ ജ്ഞാനതപസ്വി പറഞ്ഞു. 1996 ൽ ഗുരു കന്യാകുമാരിയിൽ നിന്നും പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലേക്ക് നടത്തിയ തീർത്ഥയാത്രയുടെ ഇരുപത്തിയെട്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നെയ്യാറ്റിൻകര ഏരിയ ഓഫീസിൽ നടന്ന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി, സ്വാമി ഭാസുര ജ്ഞാന തപസ്വി എന്നിവർ മഹനീയ സാന്നിധ്യമായിരുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി ആർ സലൂജയുടെ അധ്യക്ഷതയിൽ നടന്ന തീർത്ഥയാത്ര വാർഷിക സമ്മേളനം കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി എ ജോസ് ഉദ്ഘാടനം ചെയ്തു.

ശാന്തിഗിരി ആശ്രമം, നെയ്യാറ്റിന്‍കര ഏരിയ മാനേജർ കെ ശശീന്ദ്രദേവ് സ്വാഗതവും ശാന്തിഗിരി ശാന്തിമഹിമ നെയ്യാറ്റിന്‍കര ഏരിയ കമ്മിറ്റി അസിസ്റ്റന്റ് കൺവീനർ ഡോ: ശാന്തിസേനൻ ആർ എസ് കൃതജ്ഞതയും അര്‍പ്പിച്ചു.

ഭാരതീയ ജനത പാർട്ടി സംസ്ഥാന സമിതി അംഗം ജി സുരേഷ് തമ്പി, കാരോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൂസിമോൾ, പഞ്ചായത്ത് മെമ്പർമാരായ ജാസ്മിൻ പ്രഭ, അശ്വതി പ്രമോദ്, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഗവേണിംഗ് കമ്മിറ്റി സീനിയർ കൺവീനർ വി ശിവകുമാർ, ശാന്തിഗിരി മാതൃമണ്ഡലം നെയ്യാറ്റിന്‍കര ഏരിയ കമ്മിറ്റി കണ്‍വീനര്‍ വി എസ് ലൈല എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

രാവിലെ 6 മണിക്ക് ശാന്തിഗിരി ആശ്രമം കന്യാകുമാരി ബ്രാഞ്ചിൽ നിന്ന് ആരംഭിച്ച തീർത്ഥയാത്ര വൈകുന്നേരം 5 മണിക്ക് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെത്തി ഗുരുപാദങ്ങളിൽ സമർപ്പിച്ചു.

Related Articles

Back to top button