KeralaLatest

പൂജിതപീഠം സമർപ്പണം : ശാന്തിഗിരി ആശ്രമം കല്ലാര്‍ ബ്രാഞ്ചിൽ പുഷ്പസമർപ്പണം

“Manju”

കല്ലാര്‍ (ഇടുക്കി) : ശാന്തിഗിരി ആശ്രമം കല്ലാര്‍ ബ്രാഞ്ചിൽ പൂജിതപീഠം സമർപ്പണം ആഘോഷത്തിന്റെ വ്രതാനുഷ്ഠാനങ്ങളോടനുബന്ധിച് ഇന്ന് രാവിലെ 6 മണിയുടെ ആരാധനയെത്തുടര്‍ന്ന് പുഷ്പസമര്‍പ്പണം നടന്നു. ആശ്രമം ബ്രാഞ്ച് ചീഫ്, ഹെഡ് എന്നിവരുടെ നേതൃത്തിൽ ഗുരുഭക്തര്‍ പ്രാർത്ഥനയിലും പുഷ്പസമർപ്പണത്തിലും പങ്കെടുത്തു.

ശാന്തിഗിരി ആശ്രമത്തിന്റെ കേരളത്തിനകത്തും പുറത്തുമായിട്ടുള്ള 27 ബ്രാഞ്ചുകളിലും പൂജിതപീഠം സമർപ്പണം ആഘോഷത്തിന്റെ വ്രതാനുഷ്ഠാനങ്ങളുടെ ഭാഗമായി രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം  പ്രത്യേക പ്രാര്‍ത്ഥനയും  പുഷ്പസമര്‍പ്പണവും നടന്നുവരുന്നു. 41 ദിവസത്തെ വ്രതമാണ് പൂജിതപീഠം ആഘോഷത്തിനുള്ളത്. ഇന്ന് ‍പത്താം ദിവസത്തെ പുഷ്പസമർപ്പണമായിരുന്നു ആശ്രമങ്ങളിൽ നടന്നത്.

Related Articles

Back to top button