KeralaLatestThiruvananthapuram

കെ.എസ്.യു. സംസ്ഥാന അദ്ധ്യക്ഷന്‍ കോവിഡ് പരിശോധനയ്ക്ക് തെറ്റായ പേരു് നല്‍കി.

“Manju”

കെ.എസ്.യു. സംസ്ഥാന അദ്ധ്യക്ഷന്‍ കോവിഡ് പരിശോധന വിമര്‍ശനവുമായി മുഖ്യമന്ത്രി.

പോത്തന്‍കോട്: കെ.എസ്. യു. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.എം. അഭിജിത് കോവിഡ് പരിശോധനയ്ക്ക് തെറ്റായിപേര് നല്‍കിയതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി.  സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നയിക്കുന്ന കെ.എസ്. യു. നേതാവ് കോവിഡ് പ്രോട്ടോക്കാള്‍ ലംഘിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ളവരെ നിയന്ത്രിക്കാന്‍ ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്ക് ചുമതലയുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.അഭിജിത്തിനെ ക്രമക്കേടിന് സഹായിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരുണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേയും നടപടിയുടണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അഭിജിത് കെ.എം. എന്നതിനുപകരം അഭി എം.കെ എന്നാണ് കോവിഡ് ടെസ്റ്റിന് പേര് നല്‍കിയിരിക്കുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.  താന്‍ അഭിജിത് എന്നു തന്നെയാണ് പേര് പറഞ്ഞതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തെറ്റിയതാണെന്നും അഭിജിത്ത് പ്രതികരിച്ചു.  പേര് തെറ്റിച്ചുപറയാനാണെങ്കില്‍ തനിക്ക് അഭിയെന്നു പറയേണ്ടതില്ലായിരുന്നു ഫിറോസ് എന്നോ മറ്റോ പറഞ്ഞ് വിലാസം തെറ്റിച്ചു നല്‍കിയാല്‍ മതിയായിരുന്നല്ലോ എന്നദ്ദേഹം പ്രതികരിച്ചു.  മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, എം.എം. മണി എന്നിവര്‍ പ്രതികരണവുമായി എത്തിയിട്ടുണ്ട്.

Related Articles

Back to top button