KeralaLatestThiruvananthapuram

വിവാഹം കഴിക്കുന്നവര്‍ക്ക് ഇനി മുതല്‍ സാമ്പത്തിക സഹായം ലഭിക്കും

“Manju”

സിന്ധുമോള്‍ ആര്‍​
വിവാഹം കഴിക്കുമ്പോഴുള്ള ഭീമമായ തുകയാണ് നിങ്ങളെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതെങ്കില്‍ ഇനി മുതല്‍ അതോര്‍ത്ത് സങ്കടപ്പെടേണ്ട. ജപ്പാനില്‍ സര്‍ക്കാര്‍ വിവാഹം കഴിക്കുന്നവര്‍ക്ക് പണം നല്‍കാന്‍ തീരുമാനിച്ചു,ഏകദേശം 4.20 ലക്ഷം രൂപ.
ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്‌ ജപ്പാനിലെ യുവതലമുറ വിവാഹം കഴിക്കുന്നതില്‍ വിമുഖത കാണിക്കുന്നവരാണത്രെ. വിവാഹം കഴിക്കുന്നവരുടെ എന്നതില്‍ ഗണ്യമായി കുറവ് വന്നതാണ് ഇത്തരമൊരു നീക്കത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. വിവാഹം കുറഞ്ഞതോടെ ശിശുജനന നിരക്കും ജപ്പാനില്‍ ആശങ്കാജനകമായ വിധം കുറഞ്ഞു. പുതുതായി പ്രഖ്യാപിച്ച ഫണ്ട് ശേഖരിക്കുന്നതിനെങ്കിലും ജപ്പാന്‍കാര്‍ വിവാഹം കഴിക്കും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button