IndiaLatest

ശിവഗിരി തീര്‍ത്ഥാടനം; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

“Manju”

ഡല്‍ഹി : ശ്രീനാരായണ ഗുരു ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീനാരായണ ഗുരുവിന്റെ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ദര്‍ശനം ദേശസ്നേഹത്തിന് ആധ്യാത്മികമായ ഉയരം നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ആധുനികതയെക്കുറിച്ച്‌ സംസാരിക്കുമ്പോഴും ഇന്ത്യന്‍ സംസ്കാരത്തെയും മൂല്യങ്ങളെയും ഗുരു സമ്പന്നമാക്കി. ശിവഗിരിയടക്കമുള്ള സ്ഥലങ്ങള്‍ ഏകഭാരതം, ശ്രേഷ്ഠ ഭാരതം എന്ന ആശയത്തിന്റെ പ്രതിഷ്ഠാ സ്ഥാനമാണ്. ഗുരുവിന്റെ ജനനത്തിലൂടെ കേരളം പുണ്യഭൂമിയായി മാറി. വര്‍ക്കലയെ ദക്ഷിണകാശിയെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു.

ശിവഗിരി തീര്‍ഥാടനത്തിന്റെ നവതി ആഘോഷവും ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലിയും ദില്ലിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ക്കാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

മലയാളത്തില്‍ സംസാരിച്ച്‌ തുടങ്ങിയാണ് പ്രധാനമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. എല്ലാ വര്‍ഷവും ഡിസംബര്‍ 30 മുതല്‍ ജനുവരി 1 വരെയാണ് ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നത്.

 

Related Articles

Back to top button