KeralaLatest

പെണ്‍ മക്കളെ ലോകം കാണിക്കാന്‍ കപ്പലില്‍ അപ്പാര്‍ട്ട്മെന്‍റ് വാങ്ങി മാതാപിതാക്കള്‍

“Manju”

 

പെണ്‍മക്കളെ ലോകം കാണിക്കണം, അതിനായി പത്ത് കോടി ചിലവിട്ട് ക്രൂയിസ് കപ്പലില്‍ അപ്പാര്‍ട്ട്മെന്റ് വാങ്ങിയിരിക്കുകയാണ് ദമ്ബതികള്‍. യുഎസിലെ ലോസ് ആഞ്ചലസിലുള്ള മാര്‍ക്ക്-ബെത്ത് ഹണ്ടര്‍ ദമ്ബതികളാണ് സ്വന്തം മക്കളെ ലോകം മുഴുവന്‍ കാണിക്കാനായി കപ്പലിനുള്ളില്‍ പ്രത്യേക അപ്പാര്‍ട്ട്മെന്റ് വാങ്ങിയത്. എപ്പോഴും ലോകം മുഴുവന്‍ ചുറ്റണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിനായി ആദ്യം ഒരു ചെറിയ ബോട്ടാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് മക്കള്‍ക്ക് വേണ്ടി വലുത് തന്നെ വേണമെന്ന് കരുതി. അപ്പോഴാണ് അപ്പാര്‍ട്ട്മെന്റ് നല്‍കുന്ന നരേറ്റീവ് എന്ന കപ്പലിനെക്കുറിച്ച്‌ അറിഞ്ഞത് എന്ന് ബെത്ത് ഹണ്ടര്‍ പറയുന്നു.
തങ്ങള്‍ ലോകമെമ്ബാടും സഞ്ചരിക്കുന്നതിനെക്കുറിച്ച്‌ എപ്പോഴും ചിന്തിച്ചിരുന്നുവെന്നും അതിനാല്‍ കപ്പലുകളെക്കുറിച്ച്‌ എല്ലാം പഠിച്ചിരുന്നുവെന്നും ബെത്ത് ഹണ്ടര്‍ പറഞ്ഞു. ചെറിയ കപ്പലില്‍ യാത്ര പോവാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി വളരെയധികം സമയം ചെലവഴിക്കേണ്ടി വരുമെന്ന് മനസിലായി. അതുകൊണ്ട് തന്നെയാണ് കപ്പലില്‍ അപ്പാര്‍ട്ട്മെന്റ് തിരഞ്ഞെടുത്തത്. കപ്പല്‍ പുറപ്പെടുമ്ബോള്‍ പെണ്‍മക്കള്‍ക്ക് 14-ും, 16-ും വയസ്സായിരിക്കും.
ഈ വര്‍ഷം അവസാനമാണ് ക്രൊയേഷ്യയില്‍ 547 റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകളുള്ള കൂറ്റന്‍ കപ്പല്‍ നിര്‍മ്മിക്കുക. 20 ഡൈനിംഗ് റൂമുകള്‍, ബാര്‍ വേദികള്‍, മൂന്ന് സ്വിമ്മിംഗ് പൂളുകള്‍, ഒരു ആര്‍ട്ട് സ്റ്റുഡിയോ, പെറ്റ് എക്‌സര്‍സൈസ് ഏരിയ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് കപ്പല്‍ നിര്‍മ്മാണ കമ്ബനിയായ സ്റ്റോറിലൈന്‍സ് പറയുന്നു. റണ്ണിംഗ് ട്രാക്ക്, ജിം, യോഗ സ്റ്റുഡിയോ, ഗോള്‍ഫ് സിമുലേറ്ററുകള്‍, പിക്കിള്‍ബോള്‍ കോര്‍ട്ട് എന്നിവയുമുണ്ടാകും.
രണ്ട് കിടപ്പുമുറി, രണ്ട് ബാത്ത്‌റൂം എന്നിവയാണ് കപ്പലിനകത്തെ അപ്പാര്‍ട്ട്മെന്റിലുള്ളത്. ഇത് കൂടാതെ, ക്ലിനിക്, ലൈബ്രറി, സ്പാ, സിനിമ തുടങ്ങി പല സൗകര്യങ്ങളും കപ്പലിനകത്തുണ്ട്.
2024 -ല്‍ കടലിലിറങ്ങുന്ന കപ്പല്‍ വിവിധ തുറമുഖങ്ങളില്‍ നങ്കൂരമിടും. ആ സ്ഥലവും അവിടുത്തെ കാഴ്ചകളും എല്ലാം കപ്പലിലെ താമസക്കാര്‍ക്ക് ആസ്വദിക്കാം. നിരവധി സാഹസിക യാത്രകളും നടത്താം.

Related Articles

Back to top button