KeralaKozhikodeLatest

വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിന് തീയിട്ടു

“Manju”

വി.എം.സുരേഷ്കുമാർ

വടകര : വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിന്‌ അർധരാത്രി സാമൂഹ്യദ്രോഹികൾ തീയിട്ടു. വൈക്കിലശ്ശേരി റോഡിൽ അരിക്കോത്ത് ക്ഷേത്രത്തിനുസമീപം കല്ലിൽ മണിയുടെ സ്കൂട്ടറാണ് തീയിട്ടത്. മണി വടകര റൂറൽ ബാങ്ക് ജീവനക്കാരനാണ്. ഞായറാഴ്ച പുലർച്ചെ രണ്ടരമണിയോടെയാണ് അക്രമം നടന്നത്. സ്കൂട്ടറിൽനിന്ന് തീപടരുന്നത് കണ്ടാണ് വീട്ടുകാർ ഉണർന്നത്. സ്കൂട്ടർ പൂർണമായും കത്തിയ നിലയിലാണ്.

സ്കൂട്ടറിൽനിന്ന്‌ തീപടർന്ന് വീടിന്റെ ഗ്ലാസിനും ജനാലയ്ക്കും ചുമരിനും കേടുപാട് സംഭവിച്ചു. വീട്ടുകാരും അയൽവാസികളും കൂടിയാണ് തീയണച്ചത്. നേരത്തേ ഒരു കേസിൽ സാക്ഷിപറഞ്ഞതിലുള്ള വിരോധമാണ് അക്രമത്തിനുകാരണമെന്ന് സംശയിക്കുന്നതായി വീട്ടുകാർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വടകര പോലീസ് അന്വേഷണം ആരംഭിച്ചു.

 

Related Articles

Back to top button