IndiaLatest

ഗോവ‍യില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി

“Manju”

പനാജി: ഗോവയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിന് തയാറെടുക്കുന്നു. ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയുമായി ഇന്നു തന്നെ ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി തേടി.

40 അംഗ സഭയില്‍ 19 സീറ്റുകളില്‍ ബിജെപി വിജയം ഉറപ്പിട്ടുണ്ട്. കോണ്‍ഗ്രസ് 11 സീറ്റിലും തൃണമൂല്‍ 4 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ആറു സീറ്റില്‍ ബിജെപി വിമതര്‍ അടക്കം സ്വതന്ത്രര്‍ ലീഡ് ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണ്. ചില സ്വതന്ത്രരുടെ പിന്തുണയും ബിജെപിക്കുണ്ട്. ഇക്കാര്യം ഗവര്‍ണറെ അറിയിക്കും
നേരത്തേ, ഭൂരിപക്ഷമില്ലെങ്കിലും ഗോവയില്‍ സര്‍ക്കാര്‍ രൂപികരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയുമായി കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടിയെങ്കിലും വോട്ടുകള്‍ പൂര്‍ണമായി എണ്ണിക്കഴിയട്ടെ എന്ന നിലപാടാണ് രാജ്ഭവന്‍ എടുത്തത്.

Related Articles

Back to top button