IndiaLatest

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ കമല്‍ ഹാസൻ

“Manju”

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടൻ കമല്‍ ഹാസൻ മത്സരിച്ചേക്കുമെന്ന് സൂചന . ഡിഎംകെ സഖ്യത്തിലാകും കമല്‍ ഹാസൻ മത്സരിക്കുകയെന്നും റിപ്പോർട്ടില്‍ പറയുന്നു. അമേരിക്കയില്‍ നിന്ന് കമല്‍ ഹാസൻ ഇന്ന് തിരിച്ചെത്തും. ഇന്ന് നടക്കാനിരിക്കുന്ന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കമല്‍ ഹാസനും ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചർച്ച ചെയ്യാനായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.

മക്കല്‍ നീതി മയ്യത്തിന് ഡിഎംകെ ഒരു സീറ്റ് നല്‍കുമെന്നാണ് കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ MNM ന്റെ ടോർച്ച്‌ലൈറ്റ് ചിഹ്നത്തില്‍ തന്നെ കമല്‍ ഹാസൻ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങും.

Related Articles

Back to top button