InternationalLatest

ഡാമിയന്‍ വാര്‍ണറിനു ‍ ഒളിമ്പിക്സ് റെക്കോര്‍ഡ്

“Manju”

ടോക്കിയോ ;കനേഡിയന്‍ അത്‌ലറ്റ് ഡാമിയന്‍ വാര്‍ണര്‍ വ്യാഴാഴ്ച നടന്ന പുരുഷ ഡെക്കാത്ത്‌ലോണിലെ ഒളിമ്പിക് റെക്കോര്‍ഡ് തകര്‍ത്തു. ടോക്കിയോ 2020 ഗെയിംസില്‍ വാര്‍ണര്‍ 9,018 പോയിന്റുകള്‍ നേടി, പുരുഷന്മാരുടെ ഡെക്കാത്ത്‌ലോണില്‍ കാനഡയ്ക്കുള്ള ആദ്യ ഒളിമ്പിക് സ്വര്‍ണം ഉറപ്പിച്ചു. 10 ഇനങ്ങള്‍ ഉള്ള ഡെക്കാത്തലോണില്‍ ഡാമിയന്‍ വമ്പന്‍ പ്രകടനം ആണ് നടത്തിയത്.

ലോക റെക്കോര്‍ഡ് ജേതാവായ ഫ്രാന്‍സില്‍ നിന്നുള്ള കെവിന്‍ മേയര്‍ 8,726 പോയിന്റുകളോടെ വെള്ളി മെഡല്‍ കരസ്ഥമാക്കിയപ്പോള്‍ ഓസ്‌ട്രേലിയയുടെ ആഷ്‌ലി മൊളോണി 8,649 വെങ്കലവും നേടി.

Related Articles

Back to top button