India

ആയുഷ് മന്ത്രാലയം നടപ്പാക്കി വരുന്ന തൊഴിലിടങ്ങളിലെ യോഗ ഇടവേള പദ്ധതി ഇന്ന് പുനരാരംഭിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ
കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തി വച്ചിരുന്ന ആയുഷ് മന്ത്രാലയത്തിന്റെ “യോഗ ഇടവേള പ്രോട്ടോകോൾ” പ്രോത്സാഹന പരിപാടികൾ ഇന്ന് പുനരാരംഭിച്ചു. തൊഴിലിടങ്ങളിൽ യോഗ പരിചയപ്പെടുത്തുക, കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഊർജ്ജസ്വലരാകാനും തൊഴിലാളികളെ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അഞ്ചു മിനിറ്റ് നീളമുള്ള യോഗ ഇടവേള പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്

ആയുഷ് മന്ത്രാലയം MDNIY മായി സഹകരിച്ചാണ് 5 മിനിറ്റ് നീളമുള്ള യോഗ ഇടവേള പ്രോട്ടോകോളിനു 2019ൽ രൂപം നൽകിയത്. പ്രമുഖരായ യോഗ ഗുരുക്കന്മാരുടെ സഹായത്തോടെ രൂപംനൽകിയ പദ്ധതിയിൽ, ശരീരത്തെ ആയാസരഹിതമായി കാത്തുസൂക്ഷിക്കാനുള്ള നിരവധി അഭ്യാസങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. താടാസന, കഠി ചക്രാസന, നാഡീശോധന ബ്രമരി പ്രാണായാമ, ധ്യാനം തുടങ്ങിയ യോഗ അഭ്യാസമുറകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ പ്രത്യേക പ്രോട്ടോകോൾ 2020 ജനുവരി മുതലാണ് പരീക്ഷണ അടിസ്ഥാനത്തിൽ രാജ്യത്ത് നടപ്പാക്കിയത്.

ആയുഷ് ഭവനിലും ന്യൂഡൽഹിയിലെ MDNIY ക്യാമ്പസിലും യോഗ ഇടവേള പ്രോട്ടോകോൾ ആയുഷ് മന്ത്രാലയം ഇന്ന് പുനരാരംഭിച്ചു

ആയുഷ് ഭവനിലെ പുൽത്തകിടിയിൽ ദിവസേന 10 മിനിറ്റ് നേരമാണ് യോഗാഭ്യാസമുറകളുടെ പ്രദർശനവും പരിശീലനവും നടക്കുക. ന്യൂഡൽഹിയിലെ GPO കോംപ്ലക്സ്, INAലെ വിവിധ കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും വരും ആഴ്ചകളിൽ സൗജന്യമായി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

Related Articles

Back to top button