IndiaLatest

9 വയസുകാരന്‍ ദ്വിജിന് ഗിന്നസ് റെക്കോര്‍ഡ്

“Manju”

അഹമ്മദാബാദ്: ഭഗവദ്ഗീതയിലെ 700 ശ്ലോകങ്ങള്‍ 64 മിനിറ്റുകൊണ്ട് ചൊല്ലി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് 9 വയസുകാരനായ ദ്വിജ് ഗാന്ധി. അഹമ്മദാബാദിലെ തല്‍തേജ് സ്വദേശിയായ ബാലന്റെ നേട്ടത്തില്‍ അഭിനന്ദിച്ച്‌ സര്‍ക്കാര്‍. കോവിഡ്-19 ന്റെ വ്യാപനം ആരംഭിച്ച സമയത്താണ് ബാലന്‍ വിശുദ്ധ ഗ്രന്ഥം പഠിക്കാന്‍ തുടങ്ങിയത്. വലുതാകുമ്പോള്‍ ഒരു ശാസ്ത്രജ്ഞനാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഭഗവദ്ഗീത വളരെ ഇഷ്ടമാണെന്നും ദ്വിജ് ഗാന്ധി പറയുന്നു.

‘ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ എനിക്ക് ഏഴ് വയസ്സായിരുന്നു. എനിക്ക് ഗീതയില്‍ എപ്പോഴും അഗാധമായ താല്‍പ്പര്യമുണ്ടായിരുന്നു. അങ്ങനെ അത് പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ ശ്രമവും ആഗ്രഹവും അറിഞ്ഞ് കുടുംബം കൂടെയുണ്ടായിരുന്നു. അച്ഛനും അമ്മയും മികച്ച പിന്തുണയാണ് നല്‍കിയത്. വലുതാകുമ്പോള്‍ ഒരു ശാസ്ത്രജ്ഞനാകണം എന്നാണ് എന്റെ ആഗ്രഹം’, ദ്വിജ് വ്യക്തമാക്കി. മറ്റ് കുട്ടികളില്‍ നിന്നും വ്യത്യസ്തമായി ദ്വിജിന് എന്തെങ്കിലും ചെയ്യാന്‍ കഴിയണമെന്ന് തങ്ങള്‍ ആഗ്രഹിച്ചിരുന്നതായും ഗിന്നസ് റെക്കോര്‍ഡ് നേടിയതില്‍ സന്തേഷമുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒഡീഷയില്‍ നിന്നുള്ള ആറുവയസ്സുകാരി 24 മിനിറ്റും 50 സെക്കന്‍ഡും കൊണ്ട് 108 ആത്മീയ മന്ത്രങ്ങള്‍ ഉരുവിട്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയിരുന്നു. ജഗത്സിംഗ്പൂര്‍ ജില്ലയില്‍ നിന്നുള്ള ഡി സായ് ശ്രേയാന്‍സി എന്ന കുട്ടിയായിരുന്നു റെക്കോര്‍ഡില്‍ ഇടം നേടിയത്. താരദപദ ഗ്രാമത്തിലെ പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തക രശ്മി രഞ്ജന്‍ മിശ്രയുടെ ചെറുമകളാണ് സായ്.

Related Articles

Back to top button