Kerala

ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ചികിത്സയിലുള്ളവര്‍ 50,000 കടന്നു (52,678)

“Manju”

കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ബിന്ദു സുനില്‍

തിരുവനന്തപുരം 1050
മലപ്പുറം 826
എറണാകുളം 729
കോഴിക്കോട് 684
തൃശൂർ 594
കൊല്ലം 589
പാലക്കാട്‌ 547
കണ്ണൂർ 435
ആലപ്പുഴ 414
കോട്ടയം 389
പത്തനംതിട്ട 329
കാസർഗോഡ് 224
ഇടുക്കി 107
വയനാട് 89
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 6004 പേർക്ക്. ഇന്ന് 3199 പേർ രോഗമുക്തി നേടി.

തിരുവനന്തപുരം രോഗം സ്ഥിരീകരിച്ചത് 1000 കടന്നു (1050) 3199 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,14,530

എസ് സേതുനാഥ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,799 സാമ്പിളുകള്‍ പരിശോധിച്ചു (ഏറ്റവും ഉയര്‍ന്ന പരിശോധന)

ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 19 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അരുവിക്കര സ്വദേശി കെ. മോഹനന്‍ (60), ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രന്‍ (45), പത്തനംതിട്ട തിരുവല്ല സ്വദേശി വി. ജോര്‍ജ് (73), ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി സരസ്വതി (83), കായംകുളം സ്വദേശിനി റെജിയ ബീവി (54), ആലപ്പുഴ സ്വദേശി കെ.ജി. രവീന്ദ്രനാഥ് (42), ആലപ്പുഴ സ്വദേശി കെ. ഗിരീരാജ് (54), എറണാകുളം വെസ്റ്റ് കടുങ്ങല്ലൂര്‍ സ്വദേശി അഭിലാഷ് (43), പനയിക്കുളം സ്വദേശി പാപ്പച്ചന്‍ (71), വൈപ്പിന്‍ സ്വദേശി ഡെന്നീസ് (52), തൃശൂര്‍ കൊറട്ടി സ്വദേശി മനോജ് (45), മടത്തുങ്ങോട് സ്വദേശിനി റിജി (35), മലപ്പുറം അതവനാട് സ്വദേശി മുഹമ്മദ്കുട്ടി (64), കണ്ണമംഗലം സ്വദേശി പാത്തുമുത്തു (75), വെളിമുക്ക് സ്വദേശി അബ്ദു റഹ്മാന്‍ (51), കാസര്‍ഗോഡ് മാഥൂര്‍ സ്വദേശി മുസ്തഫ (55), അടുകാര്‍ഹാപി സ്വദേശിനി ലീല (71), കാസര്‍ഗോഡ് സ്വദേശി ഭരതന്‍ (57), മഞ്ചേശ്വരം സ്വദേശി അഹമ്മദ് കുഞ്ഞി (69), പീലിക്കോട് സ്വദേശി രാജു (65), മീഞ്ച സ്വദേശി ഉമ്മര്‍ (70) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 656 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 177 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6004 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 664 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6668 സമ്പര്‍ക്ക രോഗികളാണുള്ളത്. തിരുവനന്തപുരം 1024, മലപ്പുറം 797, എറണാകുളം 702, കോഴിക്കോട് 669, തൃശൂര്‍ 587, കൊല്ലം 571, പാലക്കാട് 531, കണ്ണൂര്‍ 381, ആലപ്പുഴ 404, കോട്ടയം 382, പത്തനംതിട്ട 258, കാസര്‍ഗോഡ് 196, ഇടുക്കി 81, വയനാട് 85 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

93 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 22, കണ്ണൂര്‍ 15, എറണാകുളം 12, കാസര്‍ഗോഡ് 11, കൊല്ലം 8, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് 5 വീതം, തൃശൂര്‍ 4, ആലപ്പുഴ 3, പാലക്കാട് 2, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3199 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 373, കൊല്ലം 188, പത്തനംതിട്ട 149, ആലപ്പുഴ 335, കോട്ടയം 163, ഇടുക്കി 64, എറണാകുളം 246, തൃശൂര്‍ 240, പാലക്കാട് 223, മലപ്പുറം 486, കോഴിക്കോട് 414, വയനാട് 94, കണ്ണൂര്‍ 147, കാസര്‍ഗോഡ് 77 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 52,678 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,14,530 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,22,330 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,94,447 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,883 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3446 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനകളും വര്‍ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,779 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 27,17,040 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,00,971 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ തോളൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 8), മാള (സബ് വാര്‍ഡ് 17), ചൂണ്ടല്‍ (സബ് വാര്‍ഡ് 2), ഒരുമനയൂര്‍ (2, 9), ആലപ്പുഴ ജില്ലയിലെ ചെന്നിത്തല (സബ് വാര്‍ഡ് 5), നീലംപേരൂര്‍ (സബ് വാര്‍ഡ് 2, 3, 12), കുത്തിയതോട് (സബ് വാര്‍ഡ് 12), മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് (8, 12, 16), മൂന്നിയാര്‍ (സബ് വാര്‍ഡ് 3), വയനാട് ജില്ലയിലെ തിരുനെല്ലി (9, 13, 55 (സബ് വാര്‍ഡ് ), 8, 11, 12, 14), പനമരം (സബ് വാര്‍ഡ് 16), എറണാകുളം ജില്ലയിലെ കൂവപ്പടി (സബ് വാര്‍ഡ് 6), പിറവം മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 4, 14), കോട്ടയം ജില്ലയിലെ കറുകച്ചാല്‍ (16), കടപ്ലാമറ്റം (3), പാലക്കാട് ജില്ലയിലെ ചെറുപ്പുളശേരി (3), പെരുമാട്ടി (14), ഇടുക്കി ജില്ലയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 2), പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

19 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 652 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

തൃശൂർ ജില്ലയിൽ 594 പേർക്ക് കൂടി കോവിഡ്;240 പേർക്ക് രോഗമുക്തി

ബിന്ദുലാൽ തൃശ്ശൂർ

തൃശൂർ ജില്ലയിൽ ശനിയാഴ്ച (26/09/2020) 594 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 240 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4135 ആണ്. തൃശൂർ സ്വദേശികളായ 111 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11392 ആണ്. അസുഖബാധിതരായ 7146 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

ശനിയാഴ്ച ജില്ലയിൽ സമ്പർക്കം വഴി 589 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 8 കേസുകളുടെ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ: വൈമാൾ തൃപ്രയാർ ക്ലസ്റ്റർ 4, ജൂബിലി മിഷൻ മെഡിക്കൽ കോളജ് തൃശൂർ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 4, ഇസ ഗോൾഡ് ജ്വല്ലറി തൃശൂർ ക്ലസ്റ്റർ 3, അമല ഹോസ്പിറ്റൽ തൃശൂർ ക്ലസ്റ്റർ 1, ഡെസ്സി കുപ്പ കുട്ടനെല്ലൂർ ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 557. കൂടാതെ 10 ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രൻറ് ലൈൻ വർക്കർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന മൂന്ന് പേർക്കും വിദേശത്തുനിന്ന് വന്ന രണ്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗികളിൽ 60 വയസ്സിന് മുകളിൽ 37 പുരുഷൻമാരും 43 സ്ത്രീകളും 10 വയസ്സിന് താഴെ 26 ആൺകുട്ടികളും 5 പെൺകുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലും പ്രവേശിപ്പിച്ചവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ-184, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്-49, എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്-52, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-80, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-77, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-141, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-142, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-194, സി.എഫ്.എൽ.ടി.സി കൊരട്ടി-30, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-360, സി.എഫ്.എൽ.ടി.സി നാട്ടിക-467, എം.എം.എം.കോവിഡ് കെയർ സെന്റർ തൃശൂർ-63, ജി.എച്ച് തൃശൂർ-19, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-59, ചാവക്കാട് താലൂക്ക് ആശുപത്രി-50, ചാലക്കുടി താലൂക്ക് ആശുപത്രി-6, കുന്നംകുളം താലൂക്ക് ആശുപത്രി-8, ജി.എച്ച്. ഇരിങ്ങാലക്കുട-16, ഡി.എച്ച്. വടക്കാഞ്ചേരി -6, അമല ആശുപത്രി-32, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-70, മദർ ആശുപത്രി -2, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-5, ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -1, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ-4, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-8, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-5. ഹോം ഐസോലേഷൻ: 1411.

9392 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 319 പേരേയാണ് ശനിയാഴ്ച ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 7146 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ശനിയാഴ്ച 2783 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3380 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 143412 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
ശനിയാഴ്ച 427 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 93 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലിംഗ് നൽകി. ശനിയാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 430 പേരെ ആകെ സ്‌ക്രീനിംഗ് നടത്തി

 കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് 684 പേർക്ക്; സമ്പർക്കം വഴി 639

വി.എം.സുരേഷ് കുമാർ

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 684 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 9 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 8 പേര്‍ക്കുമാണ് പോസിറ്റീവായത്. 28 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 639 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 5229 ആയി.

11 ആരോഗ്യ പ്രവർത്തകർക്കും പോസിറ്റീവായി.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 414 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 9

കാരശ്ശേരി – 2
കൊടുവളളി – 1
നാദാപുരം – 2
തിക്കോടി – 1
ഉളളിയേരി – 1
വളയം – 1
ഓമശ്ശേരി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 8

നാദാപുരം – 3
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
ഉളളിയേരി – 2
പുറമേരി – 1

ഉറവിടം വ്യക്തമല്ലാത്തവർ – 28

➡️ കോഴിക്കോട് കോര്‍പ്പറേഷന്‍ – 14

(അശോകപുരം, പുതിയാപ്പ, ബേപൂർ, പുതിയങ്ങാടി, സിവില്‍ സ്റ്റേഷന്‍,
പയ്യാനക്കല്‍, എടക്കാട്, കുണ്ടായിത്തോട്, പരപ്പില്‍)

താമരശ്ശേരി – 3
തിരുവളളൂര്‍ – 2
ചാത്തമംഗലം – 1
ചോറോട് – 1
കോടഞ്ചേരി – 1
മേപ്പയ്യൂര്‍ – 1
നരിക്കുനി – 1
ഒളവണ്ണ – 1
രാമനാട്ടുകര – 1
ഉളളിയേരി – 1
വേളം – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

➡️ കോഴിക്കോട് കോര്‍പ്പറേഷന്‍ – 357

(ബേപ്പൂര്‍ -85, തിരുവണ്ണൂര്‍, പന്നിയങ്കര, ചെലവൂര്‍, ചക്കുംകടവ്, വെസ്റ്റ്ഹില്‍, നെല്ലിക്കോട്, അരക്കിണര്‍, പൊക്കുന്ന്, പയ്യാനക്കല്‍, നല്ലളം, കല്ലായി, ചാലപ്പുറം, മൂഴിക്കല്‍, കൊളത്തറ, നടക്കാവ് , നടുവട്ടം,, പുതിയാപ്പ, മീഞ്ചന്ത, കിണാശ്ശേരി, പുതിയങ്ങാടി, മാങ്കാവ്, തോപ്പയില്‍, കണ്ണാടിക്കല്‍, വേങ്ങേരി, കക്കുഴിപ്പാലം, കപ്പക്കല്‍, കുണ്ടുങ്ങല്‍, അരക്കിണര്‍, എലത്തൂര്‍ എടക്കര, ഡിവിഷന്‍ 72. ചാമുണ്ഡി വളപ്പ്, ചക്കുംകടവ്, സിവില്‍ സ്റ്റേഷന്‍, ചെറുവണ്ണൂർ , മാങ്കാവ്)

ഒളവണ്ണ – 40
ചോറോട് – 23
താമരശ്ശേരി – 23
നാദാപുരം – 20
കക്കോടി – 19
കൊടിയത്തൂര്‍ – 13
തലക്കുളത്തൂര്‍ – 17
തിക്കോടി – 11
ഉളളിയേരി – 11
കാരശ്ശേരി – 8
കൂടരഞ്ഞി – 6
നൊച്ചാട് – 6
കുന്ദമംഗലം – 5
ചാത്തമംഗലം – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 11

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2(ആരോഗ്യപ്രവര്‍ത്തകര്‍)
ചാത്തമംഗലം – 1 (ആരോഗ്യപ്രവര്‍ത്തക)
പനങ്ങാട് – 1 (ആരോഗ്യപ്രവര്‍ത്തക)
ഫറോക്ക് – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
കടലുണ്ടി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
പെരുവയല്‍ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ചോറോട് – 1 (ആരോഗ്യപ്രവര്‍ത്തക)
കക്കോടി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ഉളളിയേരി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
മേപ്പയ്യൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

➡️ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 5229

➡️ കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 248

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 177
• ഗവ. ജനറല്‍ ആശുപത്രി – 277
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 130
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 169
• ഫറോക്ക് എഫ്.എല്‍.ടി. സി – 116
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 349
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 138
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 108
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 68
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 55
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 97
• അമൃത എഫ്.എല്‍.ടി.സി. വടകര – 94
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 22
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 53
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 53
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 88
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 95
• എം.ഇ.എസ് കോളേജ്, കക്കോടി – 84
• ഇഖ്ര ഹോസ്പിറ്റല്‍ – 89
• ബി.എം.എച്ച് – 77
• മൈത്ര ഹോസ്പിറ്റല്‍ – 18
• നിര്‍മ്മല ഹോസ്പിറ്റല്‍ – 16
• ഐ.ഐ.എം കുന്ദമംഗലം – 117
• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് – 68
• കെ.എം.സി.ടി ഹോസ്പിള്‍ന്റ – 121
• എം.എം.സി ഹോസ്പിറ്റല്‍ – 222
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 43
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 2
• ഉണ്ണികുളം എഫ്.എല്‍.ടി.സി – 49
• റേയ്‌സ് ഫറോക്ക് – 57
• ഫിംസ് ഹോസ്റ്റല്‍ – 93
• മറ്റു സ്വകാര്യ ആശുപത്രികള്‍ – 58

➡️ വീടുകളില്‍ ചികിത്സയിലുളളവര്‍ – 1534

➡️ മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 56

(മലപ്പുറം – 17, കണ്ണൂര്‍ – 10, ആലപ്പുഴ – 02 , പാലക്കാട് – 01, തൃശൂര്‍ – 01, തിരുവനന്തപുരം – 02, എറണാകുളം- 09, വയനാട് – 14)

Related Articles

Back to top button