IndiaLatest

കുതിച്ചുയര്‍ന്ന് റിയല്‍ എസ്റ്റേറ്റ്

“Manju”

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കു ശേഷം തിരിച്ചുവരവിനൊരുങ്ങി കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടെ എണ്ണം ഇരട്ടിയിലധികം വര്‍ധിച്ചു. 2021 അവസാനിക്കുമ്പോള്‍ റെറയില്‍ ആകെ റജിസ്റ്റര്‍ ചെയ്ത പദ്ധതികള്‍ 645 ആയിരുന്നു. എറണാകുളവും തിരുവനന്തപുരവുമാണു റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മത്സരിക്കുന്ന ജില്ലകള്‍. 2021ല്‍ ജനുവരി മുതല്‍ മേയ് വരെ കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ 46 പദ്ധതികളാണു റജിസ്റ്റര്‍ ചെയ്തതെങ്കില്‍ ഈ വര്‍ഷം ഇതേ സമയം റജിസ്റ്റര്‍ ചെയ്ത പദ്ധതികളുടെ എണ്ണം 95 ആയി.കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടെ നിരീക്ഷണച്ചുമതല വഹിക്കുന്ന അതോറിറ്റിയാണു കെ-റെറ. ആദ്യപാദത്തില്‍ തന്നെ നൂറിനടുത്തെത്തിയ സ്ഥിതിക്ക് ഈ വര്‍ഷം ഇനിയുള്ള മാസങ്ങളില്‍ വലിയ കുതിപ്പാണു വിപണി പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button