LatestThiruvananthapuram

പുതിയ കൊവിഡ് വകഭേദം; സംസ്ഥാനത്ത് ആശങ്ക വേണ്ട

“Manju”

പുതിയ കൊവിഡ് വകഭേദത്തില്‍ സംസ്ഥാനത്ത് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലകള്‍ക്ക് ആരോഗ്യ മന്ത്രി മുന്‍കരുതല്‍ നിര്‍ദ്ദേശം നല്‍കി.

മറ്റ് രാജ്യങ്ങളില്‍ കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഡിസംബര്‍ മാസത്തില്‍ ആകെ 1431 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് റാപ്പിഡ് റസ്‌പോണ്‍സ് ടീം യോഗം വിലയിരുത്തി. ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികള്‍ വളരെ കുറവാണ്.

പുതിയ കൊവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. ഈ സാഹചര്യത്തിലാണ് എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കിയത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.

ആശങ്ക വേണ്ടെങ്കിലും കരുതല്‍ ഉണ്ടാകണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. അവധിക്കാലം കൂടുതല്‍ ശ്രദ്ധിക്കണം. എല്ലാവരും മാസ്‌ക് ധരിക്കണം. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്താനും തീരുമാനിച്ചു.

Related Articles

Back to top button