IndiaKeralaLatestThiruvananthapuram

കൊറോണ വാക്‌സിനായ സ്പുട്‌നിക് റഷ്യ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്‌തു തുടങ്ങി

“Manju”

സിന്ധുമോള്‍ ആര്‍​
മോസ്കോ : റഷ്യയുടെ കോവിഡ് വാക്സീന്‍ ആയ സ്പുട്‌നിക് അഞ്ചാമന്റെ ആദ്യ ബാച്ചുകള്‍ തലസ്ഥാനമായ മോസ്കോയിലെ പൊതുജനങ്ങള്‍ക്ക് വിതരണം തുടങ്ങി . വാക്സീന്‍ ബാച്ചുകള്‍ പൊതുവിതരണത്തിനായി നിര്‍മിക്കുന്നുണ്ടെന്നും വിവിധ പ്രദേശങ്ങളിലേക്ക് ഉടന്‍ വിതരണം ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു . ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇത് ആശ്വാസകരമാണ്. വൈറസ് ബാധ തടയുന്നതിനുള്ള ആദ്യ ബാച്ച്‌ ‌, റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഗമാലിയ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത ഗാം-കോവിഡ്-വാക് (സ്പുട്നിക് വി) റോസ്ഡ്രാവ്നാഡ്‌സറിന്റെ ലബോറട്ടറികളില്‍ ആവശ്യമായ ഗുണനിലവാര പരിശോധനകള്‍ വിജയിച്ചിരുന്നു . ഇതിന്റെ പശ്ചാത്തലത്തിലാണ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
അതേസമയം ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡുമായി ആര്‍‌ഡി‌എഫ് കരാര്‍ ഒപ്പിട്ടതിനാല്‍ സ്പുട്നിക് വി വാക്സീന്റെ അവസാനഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളും വരും ആഴ്ചകളില്‍ ഇന്ത്യയില്‍ നടത്തും.

Related Articles

Back to top button