KeralaLatest

എസ്.ബി.ഐ.യില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് മാറ്റം

“Manju”

ന്യൂഡല്‍ഹി : രാജ്യത്തെ സാമ്പത്തിക ഇടപാടുകളില്‍ വലിയ പങ്കു വഹിക്കുന്ന എസ്.ബി.ഐ, കാര്‍ഡുകള്‍ ഉപയോഗിച്ചും അല്ലാതെയും എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് വലിയ മാറ്റം നടപ്പിലാക്കാനൊരുങ്ങുകയാണ്.
എടിഎമ്മുകള്‍ വഴിയുള്ള ഇടപാടുകളുടെ സുരക്ഷ വര്‍ധനവിനായാണ് എസ്.ബി.ഐ പുതിയ ചുവടുവെയ്പ്പ് നടത്തുന്നത്. തങ്ങളുടെ ഉപഭോക്താക്കളെ തട്ടിപ്പില്‍ നിന്നും രക്ഷിക്കാനായി ഒ.റ്റി.പി സംവിധാനം ഇനി മുതല്‍ എടിഎമ്മുകളില്‍ ഉപയോഗിക്കാനാണ് എസ്.ബി.ഐയുടെ തീരുമാനം.
ഈ തീരുമാനം നടപ്പിലാക്കുന്നതോടെ അക്കൗണ്ട് ഉടമയുടെ ഡെബിറ്റ് കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫോണ്‍ നമ്ബരിലേയ്ക്കായിരിക്കും ഒ.റ്റി.പി ലഭിക്കുക. ഈ ഒടിപി കൂടി ശരിയായി നല്‍കിയാല്‍ മാത്രമേ തുടര്‍ന്ന് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കുകയുള്ളു. സാമ്പത്തിക രംഗത്തെ തട്ടിപ്പുകളില്‍ വലിയൊരു പങ്ക് എടിഎമ്മുകള്‍ കേന്ദ്രീകരിച്ച്‌ നടക്കുന്നതയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാധാരണക്കാരാണ് കൂടുതലും ഇത്തരത്തിലുള്ല തട്ടിപ്പിന് ഇരകളായിട്ടുള്ളത്. സമീപ ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് തടയിടാനായാണ് ഒ.റ്റി.പി സംവിധാനം വഴി എസ്.ബി.ഐയുടെ നീക്കം

Related Articles

Back to top button