KeralaLatest

ക്യാഷ്ബാക്ക് ഓഫറുമായി എയര്‍ടെല്‍

“Manju”

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച്‌ എയര്‍ടെല്‍. 6,000 രൂപവരെയുള്ള ക്യാഷ്ബാക്കാണ് തിരഞ്ഞെടുത്ത സ്മാര്‍ട്ഫോണുകള്‍ വാങ്ങുമ്പോള്‍ എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.ഈ ക്യാഷ്ബാക്ക് ഓഫര്‍ കുറഞ്ഞ ബജറ്റ് ഫോണുകളിലും ലഭ്യമാണ്.
കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സാംസങ്, ഓപ്പോ, റിയല്‍മി, നോക്കിയ, ടെക്നോ, ലെനോവോ, മോട്ടറോള, ഇന്‍ഫിനിക്സ്, വിവോ, ഐടെല്‍, ഷവോമി, ലാവ തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള ഫോണുകളില്‍ എയര്‍ടെലിന്റെ ഏറ്റവും പുതിയ 6,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും. 12,000 രൂപ വരെ വിലയുള്ള സ്മാര്‍ട്ട്ഫോണുകളിലാണ് ക്യാഷ്ബാക്ക് ലഭിക്കുക എന്നാണ് സൂചന.
ക്യാഷ്ബാക്കിനൊപ്പം ഒരു വര്‍ഷത്തേക്ക് സൗജന്യ സ്ക്രീന്‍ റീപ്ലേസ്മെന്റും ലഭിക്കും. ഫോണ്‍ വാങ്ങുന്നതിന് മുമ്പ്, എയര്‍ടെല്ലിന്റെ സൈറ്റില്‍ നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഫോണിന് ക്യാഷ്ബാക്ക് ലഭിക്കുമോ ഇല്ലയോ എന്ന് പരിശോധിക്കാവുന്നതാണ്.
എയര്‍ടെല്‍ താങ്ക്സ് ബെനെഫിറ്റ്സിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് സൗജന്യമായി വിങ്ക് മ്യൂസിക്കും 30 ദിവസത്തെ ആമസോണ്‍ പ്രൈം മൊബൈല്‍ എഡിഷനും ലഭിക്കും. 249 രൂപയ്‌ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുമ്പോള്‍ മാത്രമേ ക്യാഷ്ബാക്ക് ലഭിക്കൂ എന്ന് എയര്‍ടെല്‍ പറയുന്നു. 6,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നതിന്, ഈ പായ്ക്ക് തുടര്‍ച്ചയായി 36 മാസത്തേക്ക് വാങ്ങേണ്ടിവരുമെന്ന് കമ്പനി പറയുന്നു.

Related Articles

Back to top button