KeralaKollamLatest

കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസില്‍ ബിരുദ വിദ്യാര്‍ത്ഥി അറസ്റ്റില്‍

“Manju”

കരിക്കോട് : എസ്ബിഐ എടിഎം മെഷീന്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസില്‍ ബിരുദ വിദ്യാര്‍ത്ഥി അറസ്റ്റില്‍. നല്ലില സ്വദേശി ആദര്‍ശ്(20) ആണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്.ആദര്‍ശും സുഹൃത്തുക്കളും ദിവസങ്ങളോളം കുണ്ടറ മുതല്‍ കൊല്ലം വരെയുള്ള എടിഎമ്മുകള്‍ നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് 21ന് രാത്രി 11 മണിക്ക് കരിക്കോട് ജംഗ്ഷനിലുള്ള എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടത്തുകയായിരുന്നു. രാത്രി മുക്കട വഴി കരിക്കോട് എത്തിയ പ്രതികള്‍ ജംഗ്ഷനില്‍ ആളൊഴിയുന്നവരെ കാത്തിരുന്നു. തുടര്‍ന്ന് ഹെല്‍മെറ്റും സണ്‍ഗ്ലാസും റെയിന്‍കോട്ടും ധരിച്ചെത്തി എടിഎമ്മിനു മുന്നിലെ ക്യാമറ നശിപ്പിച്ചു. ഇതിനു ശേഷം ഒരാള്‍ അകത്തു കടന്ന് ക്യാമറ മറയുന്ന തരത്തില്‍ സ്പ്രേ അടിച്ചു. കമ്ബിപാരയും ചുറ്റികയും ഉപയോഗിച്ചാണ് എടിഎം തകര്‍ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ആ സമയം അവിടേക്ക് ഒരു കാര്‍ എത്തിയതോടെ പ്രതികള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

കുണ്ടറ കൊല്ലം റൂട്ടുകളിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളില്‍ നിന്നും സംശയം തോന്നിയ ഇരുപതിലധികം പേരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികയെ കുറിച്ച്‌ വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ആദര്‍ശിനെ നല്ലിലയിലെ വീട്ടില്‍ നിന്ന് പിടിയികൂടിയത്. മറ്റ് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button