IndiaLatest

ഇസ്രായേലില്‍ ഇനി നെതന്യാഹു സര്‍ക്കാര്‍; അഭിനന്ദനമറിയിച്ച്‌ പ്രധാനമന്ത്രി മോദി

“Manju”

ന്യൂഡല്‍ഹി: ഇസ്രായേല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടുമെത്താന്‍ പോകുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന് അഭിനന്ദനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതിനായി ഒന്നിച്ച്‌ പ്രവര്‍ത്തിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിലവില്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്ന യായിര്‍ ലാപിഡിന് നന്ദിയുണ്ടെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ലാപിഡ് പ്രവര്‍ത്തിച്ചുവെന്നും ഇനിയും ഫലവത്തായ രീതിയില്‍ പരസ്പരം ആശയങ്ങള്‍ കൈമാറാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇസ്രായേലില്‍ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നതോടെയാണ് നരേന്ദ്രമോദി പ്രതികരണമറിയിച്ചത്.

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അടുത്തയാഴ്ചയോടെ അധികാരത്തില്‍ വരുമെന്നാണ് സൂചന. ബെഞ്ചമിന്‍ നെതന്യാഹു നേതൃത്വം നല്‍കുന്ന ലിക്കുഡ് പാര്‍ട്ടി 65 സീറ്റുകള്‍ നേടിയാണ് വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നത്. 120 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിക്കാന്‍ വേണ്ടിയിരുന്നത് 61 സീറ്റുകളായിരുന്നു. യായിര്‍ ലാപിഡ് നേതൃത്വം നല്‍കുന്ന യെഷ് ആറ്റിഡ് പാര്‍ട്ടിക്ക് 50 സീറ്റുകളായിരുന്നു ലഭിച്ചത്.

Related Articles

Back to top button