India

ജനങ്ങള്‍ കൊറോണഏജന്റുമാര്‍ ആവരുതെന്ന് ഉദ്ധവ്താക്കറെ

“Manju”

മുംബൈ: മഹാരാഷ്‌ട്രയില്‍ മൂന്നാംതരംഗം അതിരൂക്ഷം. കൊറോണമാനദണ്ഡങ്ങളെ അവഗണിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഉദ്ധവ്താക്കറെ. കൊറോണ ഏജന്റായി പ്രവര്‍ത്തിക്കരുതെന്നും മറ്റുളളവരുടെ ജീവിത്തില്‍ അപകടം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാംതരംഗത്തിന്റെ വ്യാപനം ഉയര്‍ന്നനിലയിലാണ്. അത് അപകടകരമാണോ അല്ലയോ എന്നു നോക്കാതെ മുന്‍ഗണനാക്രമത്തില്‍ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനം കടുത്ത സമ്മര്‍ദ്ദത്തിലാവുമെന്നും അദ്ദേഹം പറഞ്ഞു.

പുതുതായി 44,388 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2.20,259 സജീവകേസുകളും നിലവിലുണ്ട്. ലബോറട്ടറികളില്‍ എത്തിയ 7,05,45,105 സാംപിളുകളില്‍ 69,20,044 എണ്ണവും കൊറോണപൊസറ്റീവ് ആണ്. 10,76,996 പേര്‍ ഹോംക്വാറന്റീനിലും 2,614 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും കഴിയുന്നുണ്ട്.
കേന്ദ്രവുമായും കൊറോണ ടാസ്‌ക് ഫോഴ്‌സുമായും മെഡിക്കല്‍ രംഗത്ത് ഉള്ളവരായും ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചിലനിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ലോക്ഡൗണിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. നിയമവും നിയന്ത്രണങ്ങളും കൊണ്ടുമാത്രം കൊറോണയെ തടയാനാവില്ലെന്നും ഓരോ വ്യക്തിയും ആരോഗ്യവിഭാഗം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പിന്തുടര്‍ന്ന് ഈ ദൗത്യത്തില്‍ പങ്കാളിയാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പകരം ജീവനും ജിവിതവും നഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യരുതെന്നും ബ്രേക്ക് ദി ചെയിന്‍, മിഷന്‍ ബിഗൈന്‍ നടപടികളിലൂടെ കോറോണ വൈറസ് വ്യാപനം തടയാനുള്ള നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വലിയവിഭാഗം ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കുമ്പോള്‍ മറ്റുചിലര്‍ അത്പാലിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
അത് അനുവദനീയമല്ല, നിയമങ്ങള്‍ അനുസരിക്കണം. ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖല ഇപ്പോള്‍ തന്നെ പ്രയാസം നേരിടുകയാണ്. വാക്‌സിനെടുക്കാത്തവരും രോഗലക്ഷണമുള്ളവരും ഏറുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ ആവശ്യകതയും വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രോഗബാധിതരായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് മുന്‍നിരപോരാളികള്‍ എന്നിവരുടെ എണ്ണം വര്‍ധിക്കുന്നത് മുന്നറിയിപ്പായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button