IndiaLatestUncategorized

‘ദത്ത’ ‘കുത്ത’യായി; ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കുരച്ച്‌ യുവാവ്

“Manju”

പശ്ചിമബംഗാള്‍ : റേഷന്‍ കാര്‍ഡില്‍ ദത്ത എന്നതിന് പകരം കുത്ത എന്ന് രേഖപ്പെടുത്തിയതിന് കുറ്റക്കാരനായ ഓഫീസര്‍ക്ക് മുന്നില്‍ കുരച്ചുകൊണ്ട് യുവാവിന്റെ പ്രതിഷേധം. പേരിനൊപ്പമുള്ള ദത്ത എന്ന പദത്തിന് പകരം നായ എന്ന് അര്‍ത്ഥമുള്ള കുത്ത എന്ന പദം അച്ചടിച്ചു വരികയായിരുന്നു. ഇതിനെതിരെയാണ് നായയെ പോലെ കുരച്ചുകൊണ്ട് യുവാവ് പ്രതിഷേധിച്ചത്. പശ്ചിമബംഗാളിലെ ബങ്കുര ജില്ലയില്‍ നിന്നുള്ള ശ്രീകാന്തി കുമാര്‍ ദത്ത എന്ന യുവാവാണ് വിചിത്ര പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധം ഫലം കാണുകയും ചെയ്തു. റേഷന്‍ കാര്‍ഡിലെ കുത്ത എന്നത് മാറ്റി ദത്ത എന്നാക്കി.
പേരിലെ തെറ്റ് പല തവണ തിരുത്താന്‍ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ തയ്യാറായിരുന്നില്ല. പിന്നാലെയാണ് ബി.ഡി.ഒക്ക് മുന്നില്‍ യുവാവ് കുരച്ച്‌ പ്രതിഷേധിച്ചത്. തന്റെ റേഷന്‍ കാര്‍ഡിലെ പേര് ശ്രീകാന്തി കുമാര്‍ ദത്ത എന്നതിന് പകരം ശ്രീകാന്തി കുമാര്‍ കുത്ത എന്നെഴുതിയതാണ് യുവാവിനെ ചൊടിപ്പിച്ചത്. രേഖകള്‍ അടക്കം ഓഫീസര്‍ക്ക് മുന്നില്‍ കുരച്ച്‌ പ്രതിഷേധിക്കുന്ന വീഡിയോ വൈറലായിരുന്നു. മൂന്ന് തവണ അക്ഷര പിശക് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഓഫീസ് കയറി ഇറങ്ങിയിരുന്നു. എന്നാല്‍ മൂന്നാമതും ശ്രീകാന്തി ദത്ത എന്നതിന് പകരം കുത്ത എന്നാണ് എഴുതിയത്. ഇത് തന്നെ മാനസികമായി തളര്‍ത്തിയെന്ന് യുവാവ് പറയുന്നു.

Related Articles

Back to top button