IndiaLatest

നിയമസഭ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തുടനീളം രഥയാത്രകള്‍ സംഘടിപ്പിക്കാനൊരുങ്ങി ബി.ജെ.പി

“Manju”

ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തുടനീളം രഥയാത്രകൾ  സംഘടിപ്പിക്കാനൊരുങ്ങി ബി.ജെ.പി | BJP|Rath Yathra|West Bengal Assembly Polls  |

ശ്രീജ.എസ്

കൊല്‍ക്കത്ത : നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പശ്ചിമ ബംഗാളില്‍ പ്രചാരണം ഊര്‍ജിതമാക്കാനൊരുങ്ങി ബി.ജെ.പി. ഇതിന്റെ ഭാഗമായി ‘ പരിവര്‍ത്തനം ‘എന്ന ആശയത്തില്‍ സംസ്ഥാനത്തുടനീളം രഥയാത്രകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

294 നിയമസഭ മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന രീതിയിലാണ് ഫെബ്രുവരിയില്‍ രഥയാത്രകള്‍ നടത്തുക. ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും പങ്കെടുത്ത യോഗത്തില്‍ പശ്ചിമ ബംഗാള്‍ സംസ്ഥാന നേതാക്കളുമായി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തു.
294 മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന അഞ്ച് രഥയാത്രകളാണ് പാര്‍ട്ടി നടത്തുക. ദേശീയ നേതാക്കളാണ് യാത്രകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു. യാത്രകളുടെ റൂട്ടിന്റെ കാര്യത്തിലും വൈകാതെ തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button