KeralaLatest

സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​മെ​ന്ന് വാളയാർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ

“Manju”

ശ്രീജ.എസ്

പാ​ല​ക്കാ​ട്: വാ​ള​യാ​ര്‍ കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​മെ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ. സ​ര്‍​ക്കാ​രി​ല്‍ വി​ശ്വാ​സ​മി​ല്ലെ​ന്നും നീ​തി കി​ട്ടു​വ​രെ തെ​രു​വി​ല്‍ സ​മ​രം ചെ​യ്യു​മെ​ന്നും ഇ​വ​ര്‍ വ്യ​ക്ത​മാ​ക്കി. പൊലീസിനും പ്രോസിക്യൂസിഷനും വീഴ്ച്ച പറ്റി. പ്രോസിക്യൂഷന്‍ കേസ് വായിച്ച്‌ കേള്‍പ്പിച്ചില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
വാ​ള​യാ​ര്‍ പീ​ഡ​ന കേ​സി​ല്‍ പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ട വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ഇ​ന്ന​ലെ റ​ദ്ദാ​ക്കി​യി​രു​ന്നു. കേ​സി​ല്‍ പു​ന​ര്‍ വി​ചാ​ര​ണ ന​ട​ത്താ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച കോ​ട​തി തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​മെ​ങ്കി​ല്‍ വി​ചാ​ര​ണ കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ സ​ര്‍​ക്കാ​റി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

പ്രാഥമിക അന്വേഷണത്തില്‍ പൊലീസും കേസ് നടത്തിപ്പില്‍ പ്രോസിക്യൂഷനും ഗുരുതരമായ വീഴ്ചകള്‍ വരുത്തിയെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി,​ തുടരന്വേഷണത്തിന് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയാല്‍ പരിഗണിക്കണമെന്നും നിര്‍ദ്ദേശിച്ചു.

Related Articles

Back to top button