IndiaLatest

യുവ നടന്‍ അക്ഷത് ഉത്‍കര്‍ഷ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

“Manju”

ശ്രീജ.എസ്

യുവ നടന്‍ അക്ഷത് ഉത്‍കര്‍ഷിനെ മുംബൈയിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശിയായ അക്ഷത് അഭിനയത്തോടുള്ള താല്‍പ്പര്യത്തിലാണ് മുംബൈയിലേക്ക് മാറിയത്. സ്‍നേഹ ചൗഹാന്‍ എന്ന യുവതിയുമായി പ്രണയത്തിലായിരുന്ന അക്ഷത്‍ അവര്‍ക്കൊപ്പം അന്ധേരിയിലായിരുന്നു താമസമിച്ചിരുന്നത്. മുംബൈയില്‍ കഴിഞ്ഞ ഞായറാഴ്‍ച നടന്‍ തന്റെ അച്ഛനെ വിളിച്ചിരുന്നു. അവര്‍ ഒരു ടിവി ഷോ കണ്ടുകൊണ്ടിരുന്നതിനാല്‍ തിരിച്ചുവിളിക്കാമെന്ന് പറഞ്ഞു.

തിരിച്ചുവിളിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും അക്ഷത് ഫോണ്‍ എടുത്തില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Related Articles

Back to top button