India

തീർത്ഥാടന കേന്ദ്രങ്ങളിൽ ലഹരി ഉപയോഗിച്ചാൽ കർശന നടപടി

“Manju”

ഡെറാഡൂൺ : സംസ്ഥാനത്തെ തീർത്ഥാടന കേന്ദ്രങ്ങൾ ലഹരി മുക്തമാക്കാൻ ഉത്തരാഖണ്ഡ് പോലീസ്. ഇതിനായി പുതിയ ദൗത്യത്തിന് തുടക്കമിട്ടു. മിഷൻ മര്യാദ എന്ന പേരിലാണ് പുതിയ ദൗത്യം പോലീസ് ആരംഭിച്ചിരിക്കുന്നത്.

അടുത്തിടെ ഹരിദ്വാറിലെ ഹർ കി പുരി ഘട്ടിൽ പുക വലിച്ചവരെ ഒരു കൂട്ടം ആളുകൾ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ദൗത്യവുമായി പോലീസ് രംഗത്ത് എത്തിയത്. തീർത്ഥാടക കേന്ദ്രങ്ങളിൽ മദ്യം, പുകയില ഉത്പന്നങ്ങൾ, ലഹരിവസ്തുക്കൾ എന്നിവ ഉപയോഗിച്ചാൽ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.

തീർത്ഥാടക കേന്ദ്രങ്ങളിലും ആരാധാനാലയങ്ങളിലും നാം മര്യാദ പാലിക്കേണ്ടത് ആവശ്യമാണെന്ന് ഉത്തരാഖണ്ഡ് പോലീസ് മേധാവി അശോക് കുമാർ പറഞ്ഞു. പവിത്രമായ സ്ഥലങ്ങളിൽ ലഹരി ഉപയോഗിക്കുന്നത് ശരിയല്ല. അതുകൊണ്ടുതന്നെ ഇത് ഇല്ലാതാക്കാൻ മിഷൻ മര്യാദ എന്ന പേരിൽ പുതിയ ദൗത്യത്തിന് രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button