KeralaLatest

മൊബൈല്‍ വെറ്റിനറി ക്ലിനിക്കുകള്‍ ആരംഭിക്കും

“Manju”

കാസര്‍കോട്: കര്‍ഷകര്‍ക്ക് ആശ്വാസമായി സഞ്ചരിക്കുന്ന മൊബൈല്‍ വെറ്റിനറി ക്ലിനിക്കുകള്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മൃഗസംരക്ഷണക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. പരപ്പ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമവും കുറുഞ്ചേരിത്തട്ട് ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

രാത്രികാലങ്ങളിലും മൃഗ ഡോക്ടര്‍മാരുടെ സേവനം എല്ലാ ബ്ലോക്കുകളിലും ലഭ്യമാക്കാന്‍ ആവശ്യമായ ക്രമീകരണം ബ്ലോക്കുകള്‍ വഴി നടപ്പാക്കുന്നുണ്ട്. ഒരു ഫോണ്‍ കോളില്‍ തന്നെ മൃഗ ഡോക്ടര്‍മാര്‍ വീട്ടുമുറ്റത്തെത്താന്‍ തക്ക ക്രമീകരണങ്ങള്‍ ഇന്ന് നമുക്കുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പശുക്കള്‍ക്കളെയും ഇന്‍ഷുര്‍ ചെയ്യാനുള്ള നടപടിയെടുക്കും. കേരളത്തിലെ ഏറ്റവും കൂടുതല്‍ പാലളക്കുന്നത് മലബാര്‍ മേഖലയിലാണ്. 32 കോടി രൂപ ചിലവഴിച്ച്‌ പാല്‍പ്പെടി ഫാക്ടറിയ്ക്ക് തറക്കല്ലിടുകയും അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയുമാണ്.നമ്മുടെ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാല്‍ അധികം വന്നാല്‍ അത് പാല്‍പ്പൊടിയാക്കി മാറ്റി കേരളത്തില്‍ തന്നെ ഉപയോഗിക്കാനുള്ള സൗകര്യമുണ്ടണ്ടെന്നും മന്ത്രി പറഞ്ഞു.

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി. ക്ഷീരവകുപ്പ് ഡയറക്ടര്‍ വി പി സുരേഷ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ്, കിനാനൂര്‍ കരിന്തളം പ്രസിഡന്റ് ടി കെ രവി, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹന്‍, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ ശകുന്തള, പരപ്പ ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിങ് ചെയര്‍പേഴ്സണ്‍ രജനി കൃഷ്ണന്‍, കെസിഎംഎംഎഫ് ഡയറക്ടര്‍ പി പി നാരയണന്‍, കാസര്‍കോട് ക്ഷീരവകുപ്പ് ക്വാളിറ്റി കണ്‍ട്രോളര്‍ ഓഫീസര്‍ എസ് മഹേഷ് നാരായണന്‍, കാസര്‍കോട് ക്ഷീരവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ സിജോണ്‍ ജോണ്‍സണ്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി പി ശാന്ത, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷോബി ജോസഫ്, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ വി അജിത്ത്കുമാര്‍ തുടങ്ങിയവര്‍ വിവിധ മേഖലകളില്‍ കര്‍ഷകരെ ആദരിച്ചു.

Related Articles

Back to top button